Asianet News MalayalamAsianet News Malayalam

വിജയ് പി നായരെ മർദ്ദിച്ചവർക്ക് എതിരെയും നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; പൊലീസിന് നിർദ്ദേശം നൽകി

നിയമം കയ്യിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല. യൂട്യൂബർക്കും ശിക്ഷ ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും കമ്മീഷൻ ജുഡിഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

human rights commission demands action against people who attack youtuber vijay p nair
Author
Thiruvananthapuram, First Published Sep 30, 2020, 11:47 AM IST

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ മർദ്ദിച്ചവർക്ക് എതിരെയും നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നിയമം കയ്യിലെടുക്കാൻ സ്ത്രീക്കും പുരുഷനും അധികാരമില്ല. യൂട്യൂബർക്കും ശിക്ഷ ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഇത് സംബന്ധിച്ച്  സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും കമ്മീഷൻ ജുഡിഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. 

അശ്ലീലം നിറഞ്ഞതും അപമാനകരവുമായ പരാമർശം നടത്തിയ വ്യക്തിക്കെതിരെ ക്രിമിനൽ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. അതേ സമയം,  ക്രിമിനൽ കുറ്റകൃത്യത്തിൽ  ഏർപ്പെടുന്നവരെ ശിക്ഷിക്കാൻ കോടതിക്കല്ലാതെ മറ്റാർക്കും അധികാരമില്ലെന്നും ഉത്തരവിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ റനീഷ്  കാക്കടവത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി. 

Follow Us:
Download App:
  • android
  • ios