വിദേശ പണം ദുരുപയോഗം ചെയ്തു; സന്ന​ദ്ധ സംഘടനക്കെതിരെ സിബിഐ കേസെടുത്തു

Published : May 02, 2020, 01:38 PM IST
വിദേശ പണം ദുരുപയോഗം ചെയ്തു; സന്ന​ദ്ധ സംഘടനക്കെതിരെ സിബിഐ കേസെടുത്തു

Synopsis

സുനാമി പുനദ്ധാരണ പ്രവർത്തനങ്ങൾക്ക് ഹോളണ്ടിൽ നിന്നും വന്ന പണം സംഘടന വകമാറ്റിയെന്ന പരാതിയിലാണ് കേസെടുത്തത്. 

തിരുവനന്തപുരം: വിദേശ പണം ദുരുപയോഗം ചെയ്തതിന് സന്ന​ദ്ധ സംഘടനക്കെതിരെ സിബിഐ കേസെടുത്തു. ഗുഡ് സമരിട്ടൺ പ്രോജക്ട് ഇന്ത്യ എന്ന സ്ഥാപന മേധാവി ജോസഫ് പുലിക്കുന്നേലിനെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

സുനാമി പുനദ്ധാരണ പ്രവർത്തനങ്ങൾക്ക് ഹോളണ്ടിൽ നിന്നും വന്ന പണം സംഘടന വകമാറ്റിയെന്ന പരാതിയിലാണ് കേസെടുത്തത്. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് എഫ്ഐആർ കോടതിയിൽ നൽകിയത്. ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അയൽവക്കത്ത് കാലാവസ്ഥ ചതിച്ചു, 'മലയാളി' അടുക്കളക്ക് തീപിടിക്കുന്നു! സവാള വില കിലോ 50 രൂപയിലേക്ക്; ഓണമെത്തും മുന്നേ പച്ചക്കറി വില കുതിക്കുന്നു
പ്രിയദർശിനി സൗജന്യ യാത്രയിൽ സുപ്രധാന നീക്കവുമായി സർക്കാർ, പുരോഗതി പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും, സ്വകാര്യ ബസ് ഉടമകളുമായി 13 ന് ചർച്ച