Latest Videos

ലൈഫ് മിഷൻ കേസ്: സ്വർണക്കടത്ത് കേസ് പ്രതികളേയും സിബിഐ ചോദ്യം ചെയ്യും

By Web TeamFirst Published Sep 27, 2020, 7:07 AM IST
Highlights

കോൺസുലേറ്റിൽ സ്വാധീനം ഉപയോഗിച്ച്  ലൈഫ് മിഷൻ കരാർ വാങ്ങി നൽകാം എന്ന ഉറപ്പിൽ  യൂണിടാക് കമ്പനിയിൽ നിന്ന്  സ്വപ്നയും സംഘവും കോടികളുടെ കമ്മീഷൻ കൈപ്പറ്റിയെന്നാണ് മൊഴികൾ. 

കൊച്ചി: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ സ്വർണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യും. സ്വപ്ന സുരേഷ് സന്ദീപ് നായർ  അടക്കമുള്ള  പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി ഉടൻ കോടതിയെ സമീപിക്കാൻ ആണ് നീക്കം. 

കോൺസുലേറ്റിൽ സ്വാധീനം ഉപയോഗിച്ച്  ലൈഫ് മിഷൻ കരാർ വാങ്ങി നൽകാം എന്ന ഉറപ്പിൽ  യൂണിടാക് കമ്പനിയിൽ നിന്ന്  സ്വപ്നയും സംഘവും കോടികളുടെ കമ്മീഷൻ കൈപ്പറ്റിയെന്നാണ് മൊഴികൾ.  ഓൺലൈൻ വഴി 4.25 കോടി രൂപ സ്വപ്നയും സംഘവും കമ്മീഷൻ ആയി കൈപറ്റി എന്നാണ്  യൂണിറ്റാക് എം.ഡി.സന്തോഷ്‌ ഈപ്പൻ  നൽകിയ മൊഴി. 

ഇക്കാര്യത്തിൽ  വ്യക്തത ഉണ്ടാക്കാൻ  യൂണിടാക് നടത്തിയ ബാങ്ക് ഇടപാടുകളും സിബിഐ പരിശോധിക്കുന്നുണ്ട്. ഇതിനു പിറകെ ലൈഫ് മിഷൻ സിഇഒ അടക്കമുള്ളവരെയും ചോദ്യം ചെയ്യാൻ ആണ് തീരുമാനം. 

click me!