സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഒക്ടോബർ 10-ന് പ്രസിദ്ധീകരിക്കും

By Web TeamFirst Published Sep 24, 2020, 2:06 PM IST
Highlights

കംപാര്‍ടുമെന്‍റ് പരീക്ഷ ഫലത്തിന്‍റെ പേരിൽ ആരുടെയും പ്രവേശന നടപടികൾ തടസ്സപ്പെടില്ല. പ്രവേശനത്തിനുള്ള അപേക്ഷ നൽകാൻ കുട്ടികൾക്ക് ആവശ്യത്തിന് സമയം കിട്ടുമെന്നും സിബിഎസ്.ഇ അറിയിച്ചു. 

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലം ഒക്ടോബര്‍ 10ന് പ്രസിദ്ധീകരിക്കും. സിബിഎസ്.ഇയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. സര്‍വ്വകലാശാല പ്രവേശന നടപടികൾ ഒക്ടോബര്‍ 31വരെ തുടരുമെന്ന് യു.ജി.സിയും അറിയിച്ചുണ്ട്. 

കംപാര്‍ടുമെന്‍റ് പരീക്ഷ ഫലത്തിന്‍റെ പേരിൽ ആരുടെയും പ്രവേശന നടപടികൾ തടസ്സപ്പെടില്ല. പ്രവേശനത്തിനുള്ള അപേക്ഷ നൽകാൻ കുട്ടികൾക്ക് ആവശ്യത്തിന് സമയം കിട്ടുമെന്നും സിബിഎസ്.ഇ അറിയിച്ചു. സിബിഎസ്.ഇയുടെ സത്യവാംങ്മൂലം അംഗീകരിച്ച് കേസ് സുപ്രീംകോടതി തീര്‍പ്പാക്കി. 

കംപാര്‍ടുമെന്‍റ് പരീക്ഷ ഫലം വൈകുന്നത് ഉന്നതപഠനത്തിനുള്ള പ്രവേശനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികൾ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടൽ. പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു,

click me!