സിബിഎസ്ഇ പരീക്ഷയില്‍ അനിശ്ചിതത്വം തുടരുന്നു; തീരുമാനം കോടതിയെ അറിയിക്കാൻ ആലോചന, യോഗം വിളിച്ച് മോദി

By Web TeamFirst Published Jun 1, 2021, 3:24 PM IST
Highlights

വിഷയം കോടതിയിലായതിനാൽ പ്രഖ്യാപനം വേണ്ടെന്നാണ് നിയമോപദേശം. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. സാഹചര്യം വിദ്യാഭ്യാസമന്ത്രാലയം പ്രധാനമന്ത്രിയെ അറിയിക്കും.

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ അനിശ്ചിതത്വം തുടരുന്നു. തീരുമാനം കോടതിയെ അറിയിക്കാൻ ആലോചന. വിഷയം കോടതിയിലായതിനാൽ പ്രഖ്യാപനം വേണ്ടെന്നാണ് നിയമോപദേശം. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്. സാഹചര്യം വിദ്യാഭ്യാസമന്ത്രാലയം പ്രധാനമന്ത്രിയെ അറിയിക്കും.

പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്നലെ പരിഗണിച്ച സുപ്രീംകോടതി തീരുമാനം വ്യാഴാഴ്ചയ്ക്കുള്ളിൽ കോടതിയെ അറിയിക്കാൻ നിർദ്ദേശം നൽകിയിരുന്നു. പരീക്ഷ നടത്തേണ്ടതുണ്ടോ എന്നതിൽ സംസ്ഥാനങ്ങളുമായി കേന്ദ്രം വിശദമായ ചർച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങൾ കേന്ദ്ര നിർദ്ദേശത്തിൽ രേഖാമൂലം പ്രതികരണം നൽകിയിട്ടുണ്ട്. ചില സംസ്ഥാനങ്ങൾ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. പരീക്ഷ റദ്ദാക്കുകയാണെങ്കിൽ 9, 10,11 ക്ലാസ്സുകളിലെ മാർക്ക് പരിഗണിച്ച ശേഷം ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ഇപ്പോൾ പരിഗണിക്കുന്നത്.

click me!