
ഇടുക്കി: മറയൂരിൽ വാഹന പരിശോധനക്കിടെ പൊലീസിന് നേരെ ആക്രമണം. മറയൂർ എസ്എച്ച്ഒ രതീഷിനും സിപിഒ അജീഷിനും പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ അജീഷിൻ്റെ നില ഗുരുതരമാണ്. പൊലീസുകാരെ ആക്രമിച്ച മറയൂർ കോവിൽക്കടവ് സ്വദേശി സുലൈമാനെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതി പൊലീസുകാരെ കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.