അടുക്കള ഭാഗത്തെ സിസിടിവി തിരിച്ചുവയ്ച്ചു, എട്ട് മണിയോടെ അദ്‌നാൻ നസ്രിനയുടെ മുറിയിൽ നിലയുറപ്പിച്ചു; ഈസ്റ്റ് മൂഴിക്കലിലെ പതിനാറുകാരിയുടെ കൊലപാതകം ആസൂത്രിതം

Published : Apr 14, 2026, 02:26 PM IST
adnan, nasrin

Synopsis

രാത്രി 7.48നാണ് അദ്‌നാൻ നസ്രിനയുടെ വീട്ടിലെത്തിയത്. അടുക്കള ഭാഗത്തെ സിസിടിവി തിരിച്ച് വയ്ക്കുകയും ചെയ്തു. അടുക്കള ഭാഗം വഴിയാണ് വീടിന് അകത്ത് കയറിയത്. എട്ട് മണിയോടെ അദ്‌നാൻ നസ്രിനയുടെ മുറിയിൽ നിലയുറപ്പിച്ചു.

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് പറഞ്ഞു. രാത്രി 7.48നാണ് അദ്‌നാൻ നസ്രിനയുടെ വീട്ടിലെത്തിയത്. അടുക്കള ഭാഗത്തെ സിസിടിവി തിരിച്ച് വയ്ക്കുകയും ചെയ്തു. അടുക്കള ഭാഗം വഴിയാണ് വീടിന് അകത്ത് കയറിയത്. എട്ട് മണിയോടെ അദ്‌നാൻ നസ്രിനയുടെ മുറിയിൽ നിലയുറപ്പിച്ചു. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവാവിനെ മറ്റൊരു മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിലും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം നടന്നത്. കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് 16 കാരി നസ്രിനയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവ സമയം നസ്രിനയുടെ അമ്മയും മുത്തശ്ശിയും സഹോദരിയും സഹോദരനും വീട്ടിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

കുളത്തൂർ സ്വദേശിയായ അദ്‌നാനെ മുറിയില്‍ പൂട്ടിയിട്ടാണ് പെൺകുട്ടിയുമായി വീട്ടുകാർ ആശുപത്രിയിലെത്തിയത്. മടങ്ങിയെത്തിയപ്പോൾ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയില്‍ കണ്ടെന്നാണ് മൊഴി. യുവാവിൻ്റെ സ്വാഭാവ ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതിൻ്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അദ്‌നാൻ പണം മോഷ്‌ടിച്ചതിനെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. അദ്നാൻ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് പഠിച്ചിരുന്നത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്. അടുത്തിടെയാണ് നസ്രിനയുടെ കുടുംബവുമായി അദ്‌നാൻ തെറ്റിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിതിനെ ചേംബറിലേക്ക് വിളിപ്പിച്ചിരുന്നു, 'ലോൺ' വിഷയത്തിൽ അധ്യാപികയുടെ പരാതിയിലെന്നും പ്രിൻസിപ്പൽ; 'മോശമായി പെരുമാറിയിട്ടില്ല, ഫോൺ പിടിച്ചുവച്ചിട്ടില്ല'
'കാഫിറും ഖൗമും സിപിഎമ്മിന്‍റെ തെര‍ഞ്ഞെടുപ്പ് പദങ്ങളായി': രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്‍റെ പരാജയത്തിൽ സന്തോഷിക്കുമെന്ന് ഷാഫി പറമ്പിൽ