
കൊച്ചി: കൊച്ചി ഗിരിനഗറിൽ കമ്യൂണിറ്റി ഹാളിന്റെ സീലിംഗ് തകർന്നു വീണ് അപകടം. സംഭവത്തിൽ 4 കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളുടെ നൃത്തമത്സരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു കുട്ടിയുടെ പരിക്ക് സാരമുള്ളതാണെന്നും മറ്റ് 3 കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വൈകിട്ട് എട്ടരയോടെ കൊച്ചി നഗരത്തൽ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. പ്രാദേശിക ചാനല്‍ നടത്തിയിരുന്ന നൃത്തപരിപാടിയിൽ പങ്കെടുക്കാൻ നിരവധി സ്ഥലങ്ങളിൽ നിന്ന് കുട്ടികളെത്തിയിരുന്നു. ഇതിനിടെയാണ് ശക്തമായ കാറ്റിൽ ഹാളിന്‍റെ സീലിംഗ് തകര്‍ന്നു വീണത്. ഏകദേശം ആറടി ഉയരത്തിൽ നിന്നാണ് സീലിംഗിന്‍റെ ഭാഗം അടര്‍ന്നു വീണത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam