ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നു വീണു; ആളപായമില്ല

Published : Aug 10, 2026, 11:22 AM IST
idukki ceiling collapse

Synopsis

കഴിഞ്ഞദിവസം ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നു വീണിരുന്നുവെങ്കിലും,ഇന്ന് രാവിലെ ജീവനക്കാർ ജോലിക്കായി ഓഫീസിൽ എത്തിയപ്പോഴാണ് കൂടുതൽ ഭാഗം ഇടിഞ്ഞുവീണ നിലയിൽ കണ്ടത്.

ഇടുക്കി: ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നു വീണു. കഴിഞ്ഞദിവസം ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നു വീണിരുന്നുവെങ്കിലും,ഇന്ന് രാവിലെ ജീവനക്കാർ ജോലിക്കായി ഓഫീസിൽ എത്തിയപ്പോഴാണ് കൂടുതൽ ഭാഗം ഇടിഞ്ഞുവീണ നിലയിൽ കണ്ടത്. ആളുകൾ ഇല്ലാതിരുന്ന സമയത്തായതിനാൽ വൻ ദുരന്തം ഒഴിവായി.

തുടർച്ചയായി സീലിംഗ് തകർന്നു വീഴുന്ന ഈ പഴയ കെട്ടിടത്തിൽ ജീവനക്കാരും കടുത്ത ഭയത്തോടെയാണ് കഴിയുന്നത്. അപകടാവസ്ഥയിലുള്ള ഈ കെട്ടിടം അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ശക്തമായ ആവശ്യമുയരുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മത്സ്യതൊഴിലാളിയെ കാണാതായ സംഭവം: പതിനൊന്നാം നാൾ മന്ത്രിയെത്തി; ആഭ്യന്തരമന്ത്രിക്കൊപ്പം ഫിഷറീസ് മന്ത്രിയും വിഴിഞ്ഞത്ത്
താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവം; ബാംഗ്ലൂർ സാറ്റലൈറ്റിൽ യുവാവ് എത്തിയതിൻ്റെ ദൃശ്യം പൊലീസിന്, അന്വേഷണം