'മരണത്തെ ആഘോഷിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ല'; മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർആക്രമണത്തില്‍ വിമർശനവുമായി ഡിവൈഎഫ്ഐ നേതാവ്

Published : Sep 13, 2026, 02:09 PM IST
Shanib

Synopsis

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം എ.കെ. ഷാനിബ് വിമർശനം ഉന്നയിച്ചു. ഇടതുപക്ഷ പ്രൊഫൈലുകളാണ് അധിക്ഷേപത്തിന് പിന്നിലെന്നത് വേദനിപ്പിക്കുന്നുവെന്നും മരണത്തെ ആഘോഷിക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്നും അദ്ദേഹം കുറിച്ചു.

പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം എ.കെ. ഷാനിബ്. സോഷ്യൽ മീഡിയയിൽ കൂട്ടമായി അധിക്ഷേപിക്കുന്നതും പരിഹസിക്കുന്നതും കണ്ടുവെന്നും അതിൽ കൂടുതലും ഇടതുപക്ഷ പ്രൊഫൈലുകളാണ് എന്നത് വേദനിപ്പിക്കുന്നുവെന്നും ഷാനിബ് കുറിച്ചു.

എത്ര വലിയ എതിർപ്പോ അഭിപ്രായവ്യത്യാസമോ ഉണ്ടായാലും ഒരു മനുഷ്യന്റെ മരണത്തെ ആഘോഷിക്കുകയോ മരണവാർത്തയെ അപമാനിക്കുകയോ ചെയ്യുന്നത് ഇടതുപക്ഷ രാഷ്ട്രീയം പഠിപ്പിച്ച മൂല്യമല്ല. മനുഷ്യന്റെ അന്തസ്സും ജീവന്റെ വിലയും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷം. അതുകൊണ്ടുതന്നെ, ജീവിച്ചിരിക്കുമ്പോൾ ശക്തമായ വിമർശനം നടത്തിയവരോടുപോലും മരണശേഷം മാന്യത പുലർത്തുക എന്നത് ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്. മരണത്തിനു കീഴടങ്ങിയ മനുഷ്യനെ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ പോരാട്ടമല്ല, അത് നമ്മുടെ തന്നെ രാഷ്ട്രീയബോധത്തിന്റെ പരാജയമാണ്. ഇടതുപക്ഷം എന്നത് പ്രതികാരത്തിന്റെ രാഷ്ട്രീയമല്ല. മനുഷ്യസ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും രാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെ, ഏത് രാഷ്ട്രീയ ക്യാമ്പിൽ നിന്നായാലും മരണത്തെ ആഘോഷിക്കുന്നതും മരിച്ചവരെ അപമാനിക്കുന്നതും തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന്'; എന്തു പറ്റിയെന്ന് തിരിച്ചറിഞ്ഞ് ജനപക്ഷത്ത് നിന്ന് തിരുത്തണമെന്ന് എം എ ബേബി
തെറ്റ് തിരുത്തൽ ചർച്ചയ്ക്ക് മുമ്പ് ടിപി വധത്തിലെ തെറ്റ് ഏറ്റുപറയണം: സിപിഎമ്മിനെതിരെ കെ.കെ രമ