സിമൻ്റ് സമരം തീ‍ർക്കാൻ സ‍ർക്കാർ ഇടപെടണമെന്ന് വ്യാപാരികൾ, കമ്പനികൾക്കെതിരെ സമരം തുടരുന്നു

By Web TeamFirst Published Oct 20, 2020, 9:44 PM IST
Highlights

ചാക്കൊന്നിന് 445 രൂപ നിരക്കില്‍ തന്നെ സിമന്‍റ് വില്‍ക്കണമെന്ന് കമ്പനികള്‍ വാശി പിടിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്തെ സിമന്‍റ് വ്യാപാരികളും സിമന്‍റ് കമ്പനികളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം. സിമന്‍റ് ഡീലേഴ്സ് അസോസിയേഷനാണ് ആവശ്യം മുന്നോട്ടുവച്ചത്.

ചാക്കൊന്നിന് 445 രൂപ നിരക്കില്‍ തന്നെ സിമന്‍റ് വില്‍ക്കണമെന്ന് കമ്പനികള്‍ വാശി പിടിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. ഇതിലും കുറഞ്ഞ തുകയ്ക്ക് കമ്പനികള്‍ നേരിട്ട്  സിമന്‍റ് വില്‍ക്കുകയാണെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി. കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ഈ മാസം 12 മുതല്‍ വ്യാപാരികള്‍ സംസ്ഥാനത്ത് സിമന്‍റ് വില്‍പ്പന നിര്‍ത്തിവച്ചിരിക്കുകയാണ്.


 

click me!