സെമിത്തേരി ബിൽ: ഓർത്തഡോക്സ് സഭയുടെ ഹർജിയിൽ സ്റ്റേ ഇല്ല; സർക്കാരിന് കോടതി നോട്ടീസ് അയച്ചു

By Web TeamFirst Published Feb 5, 2021, 11:29 AM IST
Highlights

സുപ്രീംകോടതിയെ മറികടന്ന് നിയമ നിർമാണം സാധ്യമല്ലെന്ന് ഓർത്തഡോക്സ് സഭ പറഞ്ഞു. എന്നാൽ ബില്ല് കൊണ്ടുവന്നിട്ട് ഒരു വർഷമായെന്ന് സംസ്ഥാന സർക്കാർ വാദിച്ചു

കൊച്ചി: ഓർത്തഡോക്സ് യാക്കോബായ സഭാ സെമിത്തേരി ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഈ മാസം 17ലേക്ക് മാറ്റി. ബില്ല് നടപ്പാക്കുന്നതിന് സ്റ്റേ വേണമെന്ന ഓർത്തഡോക്സ് സഭയുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സുപ്രീംകോടതിയെ മറികടന്ന് നിയമ നിർമാണം സാധ്യമല്ലെന്ന് ഓർത്തഡോക്സ് സഭ പറഞ്ഞു. എന്നാൽ ബില്ല് കൊണ്ടുവന്നിട്ട് ഒരു വർഷമായെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. 

click me!