എംവി ഗോവിന്ദനെതിരായ സംസ്ഥാന കമ്മിറ്റിയുടെ ശാസന ആലപ്പുഴ ജില്ലാ സമിതിയിൽ റിപ്പോർട്ട് ചെയ്തു, ജി സുധാകരന് വിമർശനം

Published : Sep 26, 2026, 04:57 PM ISTUpdated : Sep 26, 2026, 05:01 PM IST
MV Govindan

Synopsis

എം വി ഗോവിന്ദനെതിരായ സംസ്ഥാന സമിതിയുടെ ശാസന ആലപ്പുഴ ജില്ലാ സമിതിയിൽ റിപ്പോർട്ട് ചെയ്തു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് തോൽവിയും ജി സുധാകരനെതിരായ വിമർശനങ്ങളും സംഘടനാ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ആലപ്പുഴ: തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ വിശാല സംസ്ഥാന സമിതിയുടെ ശാസന ആലപ്പുഴ വിശാല ജില്ലാ സമിതിയിൽ റിപ്പോർട്ട് ചെയ്തു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് തോൽവി ഗൗരവതരമാണെന്നും വോട്ട് ചോർച്ചയിൽ സൂക്ഷ്മ പരിശോധന അനിവാര്യമാണെന്നും യോഗത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സി പി എം വിട്ട് യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ജി സുധാകരന് അധികാരക്കൊതിയാണെന്ന കടുത്ത വിമർശനവും റിപ്പോർട്ടിലുണ്ട്. പാർട്ടി ആശയപരമായി ജീർണിച്ചു എന്ന വിലയിരുത്തലും റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. ജില്ലയിലെ പ്രമുഖ നേതാക്കൾ തങ്ങൾക്ക് നൽകിയ ചുമതലകൾ കൃത്യമായി നിറവേറ്റുന്നില്ലെന്നും മേഖലയിലെ സംഘടനാ പ്രവർത്തനം ദുർബലമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് പരാജയവും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും മുൻനിർത്തി വരുംദിവസങ്ങളിൽ ആലപ്പുഴയിൽ കൂടുതൽ സംഘടനാ നടപടികൾ ഉണ്ടാകുമോ എന്നത് കണ്ടറിയണം.

മാസപ്പടി കേസ് പാർട്ടിക്കെതിരായ നീക്കം

അതേസമയം ആലപ്പുഴ ജില്ലാ വിശാലസമിതിയിൽ രാവിലെ സംസാരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മാസപ്പടി കേസ് പാർട്ടിക്ക് എതിരായ നീക്കമെന്ന് അഭിപ്രായപ്പെട്ടിരുന്നു. തനിക്കും മകൾക്കും നേരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കൽ എന്നാണ് പിണറായിയുടെ വിശദീകരണം. സേവനം ചെയ്തതിനാണ് എക്സാലോജിക്കിന് പണം കിട്ടിയത്. ആർ എസ് എസും ബി ജെ പിയുമാണ് ഇതിനു പിന്നിലെന്നും പിണറായി പ്രവർത്തകരോട് പറഞ്ഞു. എൽ ഡി എഫിനെതിരെയുള്ള നീക്കമാണ് എക്സാലോജിക് കേസ്. നിന്നെയല്ല നിൻ്റെയച്ഛനെ നോക്കുന്നു എന്ന തരത്തിലാണ് വീണയ്ക്കെതിരായ മാസപ്പടി കേസ് ഉണ്ടായത്. അച്ഛനിതെല്ലാം എത്ര കണ്ടതാണ് ഇവർക്കറിയില്ല. തന്നിലൂടെ പാർട്ടിയെ ലക്ഷ്യംവച്ചുള്ള നീക്കത്തിൽ ബി ജെ പിക്കൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണെന്നും ആലപ്പുഴയിലെ വിശാല ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. ഒരുകാലത്തും ഇല്ലാത്ത തരത്തിൽ കമ്മീഷൻ ചോദ്യം ചെയ്യപ്പെടുന്നു. പുറത്തു വന്ന വിവരങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്വന്തം തോന്നലുകൾ തീരുമാനങ്ങളാക്കുകയാണ്. ഏകപക്ഷീയ നിലപാടുകൾ സ്വീകരിക്കുന്നു. ഇതിനെതിരെ പ്രക്ഷോഭം ആളിപ്പടരും. സെൻസസ് നടപടിക്രമങ്ങൾ സ്വകാര്യതയ്ക്ക് ഭീഷണിയാണ്. ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയത്തിൽ നഷ്ടമുണ്ടാകരുത്. രാജ്യത്ത് നടക്കാൻ പോകുന്ന പ്രക്ഷോഭത്തിന്റെ സൂചനയാണ് ഇന്നലെ കണ്ടത്. രാജ്യ വ്യപക പ്രതിഷേധത്തിന് ഇടത് പക്ഷവും ആഹ്വാനം ചെയ്തു കഴിഞ്ഞു. കേരളം ഒരു വ്യത്യസ്ത സംസ്ഥാനം ആയിരുന്നു. കേന്ദ്ര നയങ്ങൾക്ക് ബദൽ നയം നമുക്ക് ഉണ്ടായിരുന്നു. ആർ എസ് എസ് നയം ആണ് കേന്ദ്രം നടപ്പിലാക്കുന്നത്. പുതിയ സർക്കാർ ആർ എസ് എസ് അജണ്ട നടപ്പിലാക്കുന്നുവെന്നും പിണറായി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗ്യാനേഷ് കുമാർ ബിജെപിയിൽ തന്നെ നിന്ന് ഉന്നത സ്ഥാനങ്ങൾക്കായി ശ്രമിക്കുന്നതായിരുന്നു നല്ലത്, കൂടുതൽ തെളിവുകൾ പുറത്തുവരും: എംഎ ബേബി
കസ്റ്റഡിയിലെടുത്ത സ്‌ത്രീയെ ബലാത്സംഗം ചെയ്തെന്ന ആരോപണം: സസ്പെൻഡ് ചെയ്ത ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുത്തു