
തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത സ്‌ത്രീയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തിൽ സസ്പെൻഡ് ചെയ്ത ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുത്തു. വടകര ഡിവൈഎസ്പി ആയിരുന്നപ്പോഴായിരുന്നു നടപടി. വകുപ്പുതല അന്വേഷണത്തിനുശേഷം തിരിച്ചെടുത്തുവെന്ന് ആഭ്യന്തരവകുപ്പിൻ്റെ ഉത്തരവിൽ പറയുന്നു. എന്നാൽ തിരിച്ചെടുത്ത ഉത്തരവിൽ വകുപ്പുതല നടപടിയെക്കുറിച്ച് പറയുന്നില്ല.
കേരള പൊലിസിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാനക്കേടുണ്ടാക്കിയ ആരോപണങ്ങളിൽ ഒന്നായിരുന്നു ഡിവൈഎസ്പി എ ഉമേഷിനെതിരെ ഉയർന്നത്. അനാശാസ്യത്തിന് റെയ്ഡ് ചെയ്ത് പിടികൂടിയ യുവതിയെ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ഉമേഷ് പീഡിപ്പിച്ചെന്നും നാലു യുവാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ആരോപണം.
ഔദ്യോഗിക ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ ചെര്‍പ്പുളശേരി എസ്എച്ച്ഒ ബിനു തോമസിന്‍റെ ആത്മഹത്യാക്കുറിപ്പിലായിരുന്നു ഉമേഷിനെതിരായ ആരോപണം ഉണ്ടായിരുന്നത്. ഉമേഷ് വടക്കാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരിക്കെ കീഴുദ്യോഗസ്ഥനായിരുന്നു ബിനു തോമസ്. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ആരോപണങ്ങൾ ശരിവെച്ച് ഉമേഷിനെതിരെ യുവതി പാലക്കാട് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ ഡിജിപി വകുപ്പുതല നടപടിക്ക് ആഭ്യന്തരവകുപ്പിനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam