
ബെംഗളൂരു: കൊവിഡ് പ്രതിരോധ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം 13,90,000 ഡോസ് വാക്സിൻ അനുവദിച്ചതായി കർണാക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ അറിയിച്ചു. നാളെയോ മറ്റന്നാളോ ആയി മുഴുവൻ ഡോസ് വാക്സിനുകളും കർണാടകത്തിൽ എത്തും എന്നാണ് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് വാക്സിനേഷന് മുന്നോടിയായി നടക്കുന്ന ഡ്രൈറണിൻ്റെ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കർണാടക ആരോഗ്യമന്ത്രി. ഒന്നാം ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത 6.3 ലക്ഷം ആരോഗ്യപ്രവർത്തകർക്കാവും കർണാടകത്തിൽ കൊവിഡ് വാക്സിൻ നൽകുക. ഇനിയും പേര് രജിസ്റ്റർ ചെയ്യാത്ത ആരോഗ്യപ്രവർത്തകർക്ക് ഇനിയും അവസരമുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam