
ദില്ലി: അങ്കമാലി - ശബരി റെയിൽപാത നിർമാണത്തിന് കേന്ദ്ര റെയിൽവേ മന്ത്രി പച്ചക്കൊടി കാണിച്ചതായി മന്ത്രി വി.അബ്ദുറഹ്മാൻ അറഇയിച്ചു. പദ്ധതിയുടെ സർവെ നടപടികൾ തുടങ്ങുന്നത് തത്വത്തിൽ കേന്ദ്രമന്ത്രി അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ റെയിൽവേ വികസനത്തിനായുള്ള ചർച്ചയ്ക്ക് കേന്ദ്ര റെയിൽ മന്ത്രി കേരളത്തിൽ എത്തുമെന്നും അശ്വിനി വൈഷ്ണവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വി.അബ്ദുറഹ്മാൻ പറഞ്ഞു. നേമം ടെർമിനൽ പദ്ധതി റെയിൽവേ ഒഴിവാക്കിയെന്നത് മാധ്യമ വാർത്ത മാത്രമാണെന്നും പദ്ധതിയിൽ ഇപ്പോഴും റെയിൽവേ മന്ത്രാലയം പൊസീറ്റിവാണെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയിൽ കേരളത്തിൽ ഒരു യോഗം വേണമെന്ന് റെയിൽവേ മന്ത്രി ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓണം പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകളും നിലവിലോടുന്ന ട്രെയിനുകളിൽ അധിക കംപാർ്ട്ട്മെൻ്റുകളും വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തോമസ് കപ്പ് പാരിതോഷികം വൈകാതെ പ്രഖ്യാപിക്കുമെന്നും ഇക്കാര്യത്തിൽ സംശയം വേണ്ടെന്നും മന്ത്രി പറഞ്ഞു. കോമൺവെൽത്ത് ജേതാക്കളുടെ പാരിതോഷികത്തിലും തീരുമാനം ഉടനെ ഉണ്ടാകും. കായികതാരങ്ങൾക്ക് സർക്കാർ എല്ലാ കാലത്തും പാരിതോഷികം നൽകിയിട്ടുണ്ട്, കായിക താരങ്ങളെ സർക്കാർ ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദില്ലി: ആശയപരമായ എതിരഭിപ്രായം കൊണ്ടല്ല ആരും പാര്‍ട്ടി വിട്ടതെന്നും പാര്‍ട്ടി വിട്ടവരുടേത് വ്യക്തിപരമായ കാരണങ്ങളെന്നും ദിഗ് വിജയ് സിംഗ്. ആസാദ് ആർഎസ്എസിനെയോ ബിജെപിയെയോ വിമർശിച്ചിട്ടില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. എന്നാല്‍ പാർട്ടി വിടാനുള്ള തീരുമാനം ഒറ്റദിവസം കൊണ്ട് എടുത്തതല്ലെന്ന് ഗുലാം നബി ആസാദ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. പ്രശ്നപരിഹാരത്തിന് ഏറെ നാൾ കാത്തിരുന്നു. നേതൃത്വത്തിന് ഇതിന് സമയമില്ലായിരുന്നു. പത്തു കൊല്ലം കാത്തിരുന്നുവെന്നുമായിരുന്നു ഇന്നലെ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം മത്സരിക്കില്ല. രാഹുലും സോണിയയും പ്രിയങ്കയും അധ്യക്ഷപദത്തിലേക്ക് നോമിനേഷൻ നൽകില്ല. രാഹുൽ മത്സരിക്കാൻ ഇല്ലെന്ന് അറിയിച്ചതായി എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടംബത്തില്‍ നിന്ന് ആരുമുണ്ടാകില്ലെങ്കില്‍ ജി 23 സ്ഥാനാര്‍ത്ഥിയായി തരൂരോ മനീഷ് തിവാരിയോ മത്സരിക്കാനാണ് സാധ്യത. തരൂര്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദിന്‍റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam