
ബെംഗളൂരു: ഐഎസ്ആർഒ ചെയർമാനായി കെ ശിവൻ്റെ കാലാവധി കേന്ദ്രസർക്കാർ നീട്ടി. ഒരു വർഷത്തേക്കാണ് കാലാവധി നീട്ടി നൽകിയത്. പുതിയ സാഹചര്യത്തിൽ 2022 ജനുവരി 14 വരെ ശിവന് തുടരും. ഇത് സംബന്ധിച്ച ഉത്തരവ് നിയമനകാര്യ സമിതി പുറത്തിറക്കി.
ഇസ്രോ ചെയർമാന് കേന്ദ്രം സർവ്വീസ് കാലാവധി നീട്ടി കൊടുക്കുന്നത് അപൂർവ്വ മല്ലെങ്കിലും മുൻഗാമി കിരൺ കുമാറിന് കാലാവധി നീട്ടി നൽകിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. 63 വയസുള്ള കെ ശിവന് നേരത്തെ രണ്ട് വർഷം സർവീസ് നീട്ടി നല്കിയിരുന്നതാണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ബഹിരാകാശ വകുപ്പ് പ്രവർത്തിക്കുന്നത്. ചന്ദ്രയാൻ 3 അടക്കമുള്ള ദൗത്യങ്ങൾ പ്രതീക്ഷിക്കുന്ന വർഷത്തിലേക്കാണ് ശിവന്റെ കാലാവധി നീട്ടി നൽകിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam