പത്തനംതിട്ടയിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് നടുറോഡിൽ ഡിവൈഎഫ് ഐയുടെ ഡിജെ മ്യൂസിക്

By Web TeamFirst Published Dec 30, 2020, 8:57 PM IST
Highlights

നഗരസഭ ഭരണം പിടിച്ചതിന്റെ  വിജയാഹ്ലാദത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം. 

പത്തനംതിട്ട: പത്തനംതിട്ടയിൽ കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ഡിജെ മ്യൂസിക് വിജയാഹ്ലാദ റാലി. പത്തനംതിട്ട നഗരസഭ എൽഡിഎഫ് പിടിച്ചെടുത്തതിന്റെ ഭാഗമായിട്ടായിരുന്നു നടുറോഡിൽ ആഘോഷം. ഇരുനൂറോളം പ്രവർത്തകരാണ് ഡിജെ മ്യൂസിക്കിനൊപ്പം പടക്കം പൊട്ടിച്ചും ആഘോഷത്തിൽ പങ്കെടുത്തത്. ഇതോടെ പത്തനംതിട്ട അടൂർ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

രാത്രി ഏഴ് മണിക്ക് തുടങ്ങിയ പരിപാടി ഒന്നര മണിക്കൂറോളം നീണ്ടു. പത്ത് വർഷങ്ങൾക്ക് ശേഷം പത്തനംതിട്ട നഗരസഭ ഭരണം എൽഡിഎഫ് പിടിച്ചെടുത്തിന്റെ ഭാഗമായിട്ടായിരുന്നു ആഘോഷം. 32 അംഗ നഗരസഭയിൽ യുഡിഎഫും എൽഡിഎഫും 13 സീറ്റുകളിലും, എസ്ഡിപിഐയും സ്വാതന്ത്ര്യരും 3 സീറ്റുകളിൽ വീതവുമായിരുന്നു ജയിച്ചത്. ചെയർമാൻ തെരഞ്ഞെടുപ്പിൽ സ്വതന്ത്രർ എൽഡിഎഫിന് ഒപ്പം നിന്നതോടെയാണ് നഗരസഭ ഭരണം കിട്ടിയത്.

click me!