ഷാര്‍ജ ഭരണാധികാരിക്ക് ആതിഥേയത്വം വഹിക്കാൻ കേരളം അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം

Published : Jul 29, 2022, 06:36 PM ISTUpdated : Aug 07, 2022, 12:44 PM IST
ഷാര്‍ജ ഭരണാധികാരിക്ക് ആതിഥേയത്വം വഹിക്കാൻ കേരളം അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം

Synopsis

വിദേശകാര്യ വകുപ്പ് മന്ത്രി രാജ്കുമാര്‍ രഞ്ജന്‍സിംഗ്  ആണ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോകസഭയില്‍ അറിയിച്ചു.  

ദില്ലി: ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശന വേളയിൽ അവരെ കാണുവാനോ അവര്‍ക്ക് ആതിഥേയത്വം നല്‍കാനോ കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശകാര്യ വകുപ്പ് മന്ത്രി രാജ്കുമാര്‍ രഞ്ജന്‍സിംഗ്  ആണ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോകസഭയില്‍ അറിയിച്ചു.   

സംസ്ഥാനത്തെ ഏതെങ്കിലും ഭരണാധികാരിയുടേയും ഉന്നത ഉദ്യോഗസ്ഥരുടേയോ ബാഗേജുകള്‍ വിദേശത്ത് എത്തിക്കുവാന്‍ യു.എ.ഇ നയതന്ത്രജ്ഞരുടെ സഹായത്തിനായി  കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ആവശ്യപ്പെട്ടിട്ടില്ല.  ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ  നിലവിലുളള പ്രോട്ടോക്കാള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പ്രകാരം വിദേശത്തു നിന്നുളള ഏതു ഔദ്യോഗിക നടപടികളും സംസ്ഥാനങ്ങളുമായി നടത്തേണ്ടത് വിദേശകാര്യ മന്ത്രാലയത്തിലൂടെ മാത്രമാണ്.  

വിദേശകാര്യ മന്ത്രാലയത്തിന്‍റ മുന്‍കൂട്ടി അനുമതിയില്ലാതെ  നയതന്ത്രജ്ഞര്‍ക്കോ വിദേശമിഷന് നേതൃത്വം നല്‍കുന്നവര്‍ക്കോ പരിപാടികള്‍  സജ്ജീകരിക്കാന്‍ ചെയ്യാന്‍ പാടുളളതല്ല.  വിദേശ മിഷനുകളുമായി ബന്ധപ്പെട്ട് പാലിക്കേണ്ടത് കര്‍ശനമായ പ്രോട്ടോക്കാള്‍ നടപടികളാണ്.  കേരള സര്‍ക്കാരിന്‍റെ പ്രോട്ടോക്കോള്‍ ലംഘനത്തിന് കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി ലോകസഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ അറിയിച്ചു.

ഒരുതുള്ളി മദ്യം കിട്ടാനില്ലാതെ ദില്ലി; സമീപ സംസ്ഥാനങ്ങളിലേക്ക് 'ട്രിപ്പടിച്ച്' ഉപഭോക്താക്കൾ

ദില്ലി: ലൈസൻസ് കാലാവധി അവസാനിച്ചതിനെ തുടർന്ന് മദ്യഷോപ്പുടമകൾ അടച്ചിട്ടതോടെ തലസ്ഥാന ന​ഗരമായ ദില്ലിയിൽ മദ്യക്ഷാമം. സർക്കാർ മദ്യവിൽപ്പനകൾക്കുള്ള എക്‌സൈസ് ലൈസൻസ് ഓഗസ്റ്റ് 31 വരെ നീട്ടിയെങ്കിലും ലെഫ്. ​ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ നഗരത്തിലെ മദ്യശാലകൾ തിങ്കളാഴ്ച മുതൽ പ്രവർത്തിച്ചില്ല. വിവാദമായ മദ്യ നയം സർക്കാർ പിൻവലിച്ചതിനെ തുടർന്ന് മദ്യഷാപ്പുകളുടെ ലൈസൻസ് ജൂലൈ 31ന് അവസാനിക്കാനിച്ചിരുന്നു. എന്നാൽ, ലൈസൻസ് ഓഗസ്റ്റ് 31 വരെ നീട്ടാൻ ദില്ലി സർക്കാർ തീരുമാനിച്ചു. എങ്കിലും ​ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ ദില്ലിയിലെ 468 സ്വകാര്യ മദ്യവിൽപ്പനശാലകൾ ഓഗസ്റ്റ് 1 മുതൽ അടച്ചിടാൻ തീരുമാനിച്ചു. ദില്ലി ലെഫ്റ്റനന്റ് ഗവർണറുടെ അനുമതി ലഭിക്കുന്നതുവരെ മദ്യശാലകൾ പ്രവർത്തിക്കില്ലെന്നും ഉടമകൾ വ്യക്തമാക്കി.

നിലവിലുള്ള മദ്യവിൽപ്പന ലൈസൻസുകൾ ഒരു മാസത്തേക്ക് നീട്ടിയ ക്യാബിനറ്റ് തീരുമാനത്തിന് അനുമതി ലഭിക്കാനായി ലഫ്റ്റനന്റ് ഗവർണർക്ക് അയച്ചിട്ടുണ്ട്. ജൂലൈ 31 ന് ശേഷവും മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള ഉത്തരവ് ​ഗവർണറുടെ അനുമതിക്ക് ശേഷം പുറപ്പെടുവിക്കുമെന്ന് അധികൃതർ പറഞ്ഞു. വിവാദമായതിനെ തുടർന്ന് 2021-22ലെ എക്‌സൈസ് നയം റദ്ദാക്കാൻ ദില്ലി സർക്കാർ തീരുമാനിച്ചിരുന്നു. മദ്യനയത്തിൽ അഴിമതി ആരോപണം ഉയർന്നതിന് പിന്നാലെ സിബിഐ അന്വേഷണത്തിന് ലെഫ്. ​ഗവർണർ നിർദേശം നൽകി. പഴയ മദ്യനയം ആറുമാസം തുടരാനും തീരുമാനിച്ചു. പകരം സംവിധാനമായി സെപ്റ്റംബർ ഒന്നുമുതൽ സർക്കാർ മദ്യവിൽപ്പനശാലകൾ ആറ് മാസത്തേക്ക് തുറന്ന് പ്രവർത്തിക്കുമെന്നും ഈ കാലയളവിൽ സ്വകാര്യ കച്ചവടക്കാർ വ്യാപാരം തുടരുമെന്നും അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ
ദുരിതാശ്വസ നിധി വകമാറ്റിയ കേസിൽ ക്ലിൻ ചിറ്റ് നൽകിയ ലോകായുക്ത ബഞ്ചിലെ അംഗം, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി; തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ