കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്‍റെ വായ്പ പരിധി വെട്ടിക്കുറച്ചത് ലൈഫ് പദ്ധതിയെ ബാധിച്ചു: എം ബി രാജേഷ്

Published : Sep 24, 2024, 10:41 AM ISTUpdated : Sep 24, 2024, 11:08 AM IST
കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്‍റെ  വായ്പ പരിധി വെട്ടിക്കുറച്ചത് ലൈഫ് പദ്ധതിയെ ബാധിച്ചു: എം ബി രാജേഷ്

Synopsis

ഹഡ്ക്കോ വായ്പ പരിധി തീർന്നെങ്കിലും പദ്ധതി സംസ്ഥാനം മുന്നോട്ട് കൊണ്ട് പോകും

എറണാകുളം: കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്‍റെ  വായ്പ പരിധി വെട്ടിക്കുറച്ചതാണ് ലൈഫ് പദ്ധതിയെ ഉൾപെടെ ബാധിച്ചതെന്ന്  തദ്ദേശ സ്വയംഭരണ  മന്ത്രി എം ബി രാജേഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു .ഹഡ്ക്കോ വായ്പ പരിധി തീർന്നെങ്കിലും പദ്ധതി സംസ്ഥാനം മുന്നോട്ട് കൊണ്ട് പോകും.കടുത്ത വെളുവിളികൾക്കിടയിലും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച മുന്നേറ്റം ആണ് പദ്ധതിക്ക് ഉണ്ടായത്. Pmay കേന്ദ്ര പദ്ധതി സംസ്ഥാനത്തോട് തുടരുന്ന അവഗണ അവസാനിപ്പിച്ചാൽ കൂടുതൽ കുടുംബങ്ങൾക്ക് സഹായകരമാകും.

രണ്ടു ലിസ്റ്റ് ഉം ആയി 13 ലക്ഷം ഭവന രഹിതർ സംസ്ഥാനത്തു ഇപ്പോഴും ഉണ്ടെന്ന കണക്ക് പുനപരിശോധിക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ഏഷ്യാനെറ്റ്‌ ന്യൂസിന്‍റെ  ലൈഫ് സേഫ് ആണോ വാർത്ത പരമ്പര ഉന്നയിച്ച വിഷയങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും