അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേന്ദ്രം; കേരളത്തിന് കത്ത് നൽകി, പ്രതിഷേധവുമായി കർഷക സംഘടനകൾ

Published : Feb 07, 2026, 10:48 AM IST
5 traditional tamilnadu rice varieties that are healthy

Synopsis

പകരം പയറുവർ​ഗങ്ങൾ, മില്ലറ്റ്, എണ്ണക്കുരു എന്നിവയ്ക്ക് ബോണസ് നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അരിയും ​ഗോതമ്പും രാജ്യത്ത് ആവശ്യത്തിലധികം ഉൽപാദിപ്പിച്ച് കെട്ടിക്കിടക്കുകയാണ്. 

ദില്ലി: അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. പകരം പയറുവർ​ഗങ്ങൾ, മില്ലറ്റ്, എണ്ണക്കുരു എന്നിവയ്ക്ക് ബോണസ് നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അരിയും ​ഗോതമ്പും രാജ്യത്ത് ആവശ്യത്തിലധികം ഉൽപാദിപ്പിച്ച് കെട്ടിക്കിടക്കുകയാണ്. കേന്ദ്രസർക്കാ‌ർ താങ്ങുവില അടക്കം പ്രഖ്യാപിച്ച അരിക്ക് അധിക ബോണസ് നൽകുന്നത് ഉൽപാദനം ഇനിയും കൂട്ടും. കേരളം ബോണസ് നൽകുന്നത് പുനപരിശോധിക്കണം എന്നും ധനമന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു. ചീഫ് സെക്രട്ടറി ജയതിലകിനാണ് കഴിഞ്ഞ മാസം കത്ത് നൽകിയത്. അതേസമയം, കത്തിനെതിരെ കർഷക സംഘടനകൾ രം​ഗത്തെത്തി. ഇത് കർഷകരോടുളള ദ്രോഹമെന്നാണ് കർഷക സംഘടനകളുടെ വിമർശനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉള്ളി കയറ്റി വന്ന ലോറി ഹോളോ ബ്രിക്സ് കടയ്ക്കുള്ളിൽ ഒളിപ്പിച്ചു; മലപ്പുറം ചെമ്മാട് വൻ തോതിൽ സ്ഫോടക വസ്തു പിടികൂടി
തിരുവല്ല സ്പാ ബലാത്സം​ഗ കേസ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അതിജീവിത, 'നേരിട്ടത് ക്രൂരപീഡനം, കഴുത്തിൽ കത്തിവെച്ച് ബലാത്സം​ഗം ചെയ്തു'