സമൂഹ മാധ്യമങ്ങളിലെ വ്യാജൻമാർക്ക് പൂട്ടിടാൻ കേന്ദ്രം; പരാതി കിട്ടി 24 മണിക്കൂറിനകം നീക്കം ചെയ്യണം

By Web TeamFirst Published Jun 24, 2021, 8:38 AM IST
Highlights

മറ്റൊരാളുടെയോ പ്രസ്ഥാനത്തിന്റെയോ ചിത്രം ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിർമ്മിച്ചിരിക്കുന്നതെങ്കിൽ അതിന്റെ യഥാർത്ഥ ഉടമകളോ അവർക്ക് വേണ്ടി വേറെ ആരെങ്കിലുമോ പരാതി നൽകിയാൽ 24 മണിക്കൂറിനുള്ളിൽ നടപടി വേണമെന്നാണ് നിർദ്ദേശം. 

ദില്ലി: സമൂഹ മാധ്യമങ്ങളിൽ നിന്ന് വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നടപടി. ഐടി മാർഗനിർദ്ദേശങ്ങളിൽ ഇതിനായി  ഭേദഗതി വരുത്തി. വ്യാജ അക്കൗണ്ടുകളിൽ പരാതി കിട്ടി 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അടങ്ങിയ സമൂഹ മാധ്യമങ്ങൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 

മറ്റൊരാളുടെയോ പ്രസ്ഥാനത്തിന്റെയോ ചിത്രം ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിർമ്മിച്ചിരിക്കുന്നതെങ്കിൽ അതിന്റെ യഥാർത്ഥ ഉടമകളോ അവർക്ക് വേണ്ടി വേറെ ആരെങ്കിലുമോ പരാതി നൽകിയാൽ 24 മണിക്കൂറിനുള്ളിൽ നടപടി വേണമെന്നാണ് നിർദ്ദേശം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!