
ദില്ലി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിളിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. തടഞ്ഞുവെച്ച എസ്.എസ്.കെ ഫണ്ട് അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെടും. പി.എം ശ്രീ അജണ്ടയിൽ ഇല്ലെങ്കിലും എസ്.എസ്.കെ ഫണ്ട് ലഭിക്കാൻ പി.എം ശ്രീയിൽഒപ്പുവെക്കണമെന്നുള്ള കേന്ദ്രത്തിന്റെ പഴയ നിലപാട് കേന്ദ്രമന്ത്രി ആവർത്തിക്കാൻ സാധ്യതയുണ്ട്. ഉപാധികളോടെ പി.എം ശ്രീ പദ്ധതി തുടരാനാണ് കേരളത്തിന്റെ ആലോചന. എൻ.ഇ.പി നടപ്പാക്കുന്നതടക്കം ഒഴിവാക്കണം എന്ന ആവശ്യം മന്ത്രി എൻ.ഷംസുദ്ധീൻ യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam