'അങ്കണവാടി കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ വിഹിതവും നിഷേധിച്ച്‌ കേന്ദ്രം പ്രതികാരം ചെയ്യുന്നു'; കണക്കുമായി സിപിഎം

Published : Apr 09, 2024, 03:54 AM IST
'അങ്കണവാടി കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ വിഹിതവും നിഷേധിച്ച്‌ കേന്ദ്രം പ്രതികാരം ചെയ്യുന്നു'; കണക്കുമായി സിപിഎം

Synopsis

അങ്കണവാടികൾ ഉൾപ്പെടെ ഭാഗമായ സംയോജിത ശിശുവികസന പദ്ധതിക്ക്‌ (ഐസിഡിഎസ്‌)  2022–23, 2023–24 സാമ്പത്തിക വർഷങ്ങളിൽ ഒരു രൂപപോലും കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന്‌ നൽകിയിട്ടില്ല

തിരുവനന്തപുരം: അങ്കണവാടികളിലെ മൂന്നര ലക്ഷത്തോളം കുഞ്ഞുങ്ങളുടെ ഉച്ചഭക്ഷണ വിഹിതവും നിഷേധിച്ച്‌ കേന്ദ്ര സർക്കാർ കേരളത്തോട് പ്രതികാരം ചെയ്യുകയാണെന്ന് സിപിഎം. രാവിലത്തെയും വൈകിട്ടത്തെയും ഭക്ഷണം, ആഴ്‌ചയിൽ രണ്ടുദിവസം പാൽ, മുട്ട എന്നിവ സംസ്ഥാന സർക്കാർ മുടങ്ങാതെ നൽകുമ്പോഴാണ്‌ രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ കൊച്ചുകുഞ്ഞുങ്ങളെയും കരുവാക്കുന്നത്‌. ആകെ നൽകിയിരുന്ന ഉച്ചഭക്ഷണത്തിനുള്ള വിഹിതം കേന്ദ്രം നൽകാതായിട്ട്‌ രണ്ടുവർഷം കഴിഞ്ഞവെന്നും സിപിഎം ആരോപിച്ചു.

അങ്കണവാടികൾ ഉൾപ്പെടെ ഭാഗമായ സംയോജിത ശിശുവികസന പദ്ധതിക്ക്‌ (ഐസിഡിഎസ്‌)  2022–23, 2023–24 സാമ്പത്തിക വർഷങ്ങളിൽ ഒരു രൂപപോലും കേന്ദ്ര വിഹിതമായി സംസ്ഥാനത്തിന്‌ നൽകിയിട്ടില്ല. 100 ശതമാനം കേന്ദ്ര വിഹിതവുമായി 1975ൽ ആരംഭിച്ച പദ്ധതിയോടാണ്‌ ഈ സമീപനം. ചെലവ്‌ പിന്നീട് 90:10 എന്ന ക്രമത്തിൽ കേന്ദ്ര, സംസ്ഥാന വിഹിതമായി പുനർനിശ്ചയിച്ചു. പിന്നീട്‌ 75:25 എന്നാക്കി. രണ്ടാം  യുപിഎ സർക്കാർ 2013ൽ 60:40 എന്ന്‌ മാറ്റി. ബിജെപി അധികാരമേറ്റതോടെ കേന്ദ്ര വിഹിതം പൂർണമായും നിർത്തി. നിലവിൽ 100 ശതമാനവും കേരളം വഹിക്കുന്നു.

സംസ്ഥാനം നൽകിയ 376 കോടി രൂപയിലാണ്‌ പ്രവർത്തനം മുടങ്ങാതെ മുന്നോട്ടുപോയത്‌. ഇതിൽ ഈ വർഷത്തെ 39 കോടി രൂപയിൽ നിന്നാണ്‌ ഐസിഡിഎസിനു കീഴിലെ 2600ൽ അധികം ജീവനക്കാർക്ക്‌ ശമ്പളം നൽകുന്നത്‌. സ്‌ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, ക്ഷേമം, വികാസം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ മേഖലകളിലാണ്‌ ഐസിഡിഎസ്‌ പ്രവർത്തനം. 258 പ്രോജക്ട്‌ ഓഫീസും 14 പ്രോഗ്രാം ഓഫീസുമാണ്‌ ഐസിഡിഎസിനുള്ളത്‌. 

നിലവിലുള്ള മിനിസ്റ്റീരിയൽ തസ്‌തികകളുടെ എണ്ണം വെട്ടിക്കുറയ്‌ക്കാനും ഐസിഡിഎസ് സൂപ്പർവൈസറായി കരാർ നിയമനങ്ങൾ മതിയെന്നും കേന്ദ്ര നിർദേശമുണ്ട്‌. ഐസിഡിഎസ് പദ്ധതികളിൽ ശമ്പളവിതരണത്തിനുണ്ടായ സാങ്കേതിക തടസ്സങ്ങളെ ‘ശമ്പളമില്ല’ എന്ന രീതിയിൽ അവതരിപ്പിച്ച മാധ്യമങ്ങളും ഈ അനീതി മറച്ചുവച്ചു. സാധാരണ എല്ലാ മാസവും മൂന്നാം പ്രവൃത്തി ദിവസത്തിലാണ് വകുപ്പിലെ ജീവനക്കാർക്ക്‌ ശമ്പളം നൽകുന്നത്‌. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ബിൽ ബുക്ക് മാറുന്നതിന്റെ നടപടി ക്രമങ്ങളുണ്ട്‌. ആ ദിവസങ്ങളിലെ ട്രഷറി, ബാങ്കുകളുടെ അവധി കഴിഞ്ഞാണ് ശമ്പള ബില്ലുകൾ പാസാക്കി വിതരണം ചെയ്തതെന്നും സിപിഎം വ്യക്തമാക്കി. 

രാജ്യത്തെ ഏറ്റവും കടുകട്ടി പരീക്ഷക്ക് ട്യൂഷൻ എടുക്കുന്ന 7 വയസുകാരൻ; 14 വിഷയങ്ങൾ പഠിപ്പിക്കും ഈ കുഞ്ഞ് ​'ഗുരു'

വർഷത്തിൽ ഒരു ദിവസത്തേക്ക് മാത്രം കിട്ടുന്ന അനുമതി; ആ ദിനമെത്തുന്നു, കേരളവും തമിഴ്നാടും ഒന്നിക്കുന്ന ഉത്സവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്
പാലക്കാട് 37കാരൻ്റെ ആത്മഹത്യ ഭീഷണിയിൽ മനംനൊന്ത്? ആരോപണവുമായി കുടുംബം; റൂബിക്ക് മണി ലോൺ ആപ്പിനെതിരെ പരാതി