കേന്ദ്ര സർക്കാർ നടപടി തുടങ്ങി, നേതാക്കൾക്ക് പണം നൽകിയതിൽ വിശദീകരണം വേണം, സിഎംആർഎല്ലിനും നോട്ടീസ്

Published : Dec 30, 2023, 10:07 PM ISTUpdated : Dec 30, 2023, 10:11 PM IST
കേന്ദ്ര സർക്കാർ നടപടി തുടങ്ങി, നേതാക്കൾക്ക് പണം നൽകിയതിൽ വിശദീകരണം വേണം, സിഎംആർഎല്ലിനും നോട്ടീസ്

Synopsis

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ അന്വേഷണത്തിന് മുന്നോടിയായിട്ടാണ് സിഎംആർഎല്ലിനും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോർപറേഷനും നോട്ടീസ് നൽകിയത്. 

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻ യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടിയടക്കം കേരളത്തിലെ പ്രമുഖ രാഷ്ടീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും കൊച്ചിയിലെ സിഎംആർഎൽ കമ്പനി നൂറുകോടിയിൽപ്പരം രൂപ വഴിവിട്ട് നൽകിയെന്ന ആദായ നികുതി വകുപ്പ് റിപ്പോർട്ടിൽ കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം നടപടി തുടങ്ങി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്‍റെ അന്വേഷണത്തിന് മുന്നോടിയായിട്ടാണ് സിഎംആർഎല്ലിനും കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ  ഡെവലപ്മെന്‍റ് കോർപറേഷനും നോട്ടീസ് നൽകിയത്. 

പിണറായി വിജയൻ,രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടിയടക്കം മുന്നണി വ്യത്യാസമില്ലാതെ കേരളത്തെ പ്രമുഖ രാഷ്ടീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും നൂറുകോടിയോളം രൂപ വഴിവിട്ട് നൽകിയെന്നായിരുന്നു കേന്ദ്ര ആദായ നികുതി വകുപ്പ് സെറ്റിൽമെന്‍റ് ബോ‍‍ർഡിന്‍റെ കണ്ടെത്തൽ.കമ്പനികാര്യ തട്ടിപ്പുകൾ പരിശോധിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനെക്കൊണ്ട് ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോർജ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎം ആർ എല്ലിനും ഈ കമ്പനിയിൽ ഓഹരി പങ്കാളിത്തമുളള കെ എസ് ഐ ഡിസിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.വ്യക്തമായ മറുപടി കിട്ടിയില്ലെങ്കിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനെക്കൊണ്ട് പരിശോധിപ്പിക്കണ്ടതായി വരും.

സി എം ആർ എൽ വഴിവിട്ട് നൽകിയ പണം അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുമോ, രാഷ്ടീയ നേതാക്കൾക്ക് നേരിട്ട് എന്തിന് പണം നൽകി. 2016ൽ വൻ നഷ്ടത്തിലായിരുന്ന കമ്പനി ഏഴു വ‍ർഷത്തിനുശേഷം വൻ ലാഭത്തിലേക്ക് എത്തിയത് എങ്ങനെയാണ്? സ്വകാര്യമേഖലയിലെ ഖനനം നിരോധിച്ചശേഷവും സി എം ആർ എല്ലിന് എങ്ങനെയാണ് ഇൽമനൈറ്റ് കിട്ടിയത് എന്ന് വിശദീകരിക്കണമെന്നാണ് ആവശ്യം. നേതാക്കൾക്കടക്കം പണം നൽകിയത് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.അഴിമതി കേന്ദ്ര സർക്കാർ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഷോൺ ജോ‍ർജ് നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലാണ്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി