'ഭാരതം നിങ്ങളുടെയും അമ്മയല്ലേ? ഭാരത് മാതാ കീ ജയ് വിളിക്കാത്തവർ ഇവിടെ ഇരിക്കേണ്ട' ക്ഷോഭിച്ച് കേന്ദ്ര മന്ത്രി

Published : Feb 03, 2024, 12:51 PM ISTUpdated : Feb 03, 2024, 06:53 PM IST
'ഭാരതം നിങ്ങളുടെയും അമ്മയല്ലേ? ഭാരത് മാതാ കീ ജയ് വിളിക്കാത്തവർ ഇവിടെ ഇരിക്കേണ്ട' ക്ഷോഭിച്ച് കേന്ദ്ര മന്ത്രി

Synopsis

സദസ് ഏറ്റുവിളിച്ചെങ്കിലും ശബ്ദം കുറവെന്ന് പറഞ്ഞ മന്ത്രി വീണ്ടും ഭാരത് മാതാ കീ ജയ് വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

കോഴിക്കോട്:സദസിലുള്ളവര്‍ ഭാരത് മാതക്ക്  ജയ് വിളിക്കാത്തതിൽ പ്രകോപിതയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട് നടന്ന യൂത്ത് കോൺക്ലേവിലാണ് മന്ത്രി സദസിനോട് ക്ഷോഭിച്ചത്. ഭാരത് മാതാ കീ ജയ് വിളിക്കാത്തവർ ഇവിടെ ഇരിക്കേണ്ടതില്ലെന്ന് മന്ത്രി നീരസത്തോടെ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലാണ് മന്ത്രി മീനാക്ഷി ലേഖി ഭാരത് മാതാ കീ ജയ് വിളിച്ചത്. സദസ് ഏറ്റുവിളിച്ചെങ്കിലും ശബ്ദം കുറവെന്ന് പറഞ്ഞ മന്ത്രി വീണ്ടും ഭാരത് മാതാ കീ ജയ് വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

മന്ത്രി മീനാക്ഷി ലേഖി വീണ്ടും മുദ്രാവാക്യം ആവര്‍ത്തിച്ചെങ്കിലും സദസിലെ ചിലര്‍ ഏറ്റുവിളിച്ചില്ല. ഇത് മന്ത്രിയെ പ്രകോപിപ്പിച്ചു. ഭാരതം നിങ്ങളുടെ കൂടെ അമ്മയല്ലെ...ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ ഇവിടെ ഇരിക്കേണ്ട എന്നായിരുന്നു മന്ത്രി ക്ഷോഭത്തോടെ പ്രതികരിച്ചത്. രാജ്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാൻ പോലും മടിയുള്ളവരുണ്ടെന്നും അത്തരക്കാരാണ് ഭാരത് മാതാ കീ ജയ് വിളിക്കാതിരിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ച് നാഷണൽ യൂത്ത് ഡേ സെലിബ്രേഷൻ കമ്മിറ്റി, ഖേലോ ഭാരത്, തപസ്യ എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചത്. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ചായിരുന്നു യൂത്ത് കോണ്‍ക്ലേവ് എന്ന പരിപാടി.

തമിഴക വെട്രി കഴകം പ്രവർത്തകർക്ക് ആദ്യ നിർദേശവുമായി വിജയ്, രാഷ്ട്രീയ പ്രവേശനം ബിജെപി തിരക്കഥയെന്ന് എഐഎഡിഎംകെ

 

PREV
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'