Rajeev Chandrasekhar|കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കൊച്ചി ഹൈടെക്ക് പാർക്കിലെ സംരംഭകരെ കാണും

By Web TeamFirst Published Nov 12, 2021, 7:38 AM IST
Highlights

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഏക DRDO ലബോറട്ടറി ആയ കൊച്ചി നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രഫിക് ലബോറട്ടറി കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു. NPOL ൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം അദ്ധ്യക്ഷനായി

കൊച്ചി: കേരള സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ (rajeev chandrasekhar)കൊച്ചി ഹൈടെക്ക്(hitech park) പാർക്കിലെ സംരംഭകരെ കാണും. കളമശ്ശേരി മേക്കേഴ്സ് വില്ലേജിൽ കേന്ദ്ര ഐടി മന്ത്രിയെത്തുന്നത് വലിയ പ്രതീക്ഷയോടെയാണ് സംരംഭകരും ഉറ്റു നോക്കുന്നത്. കൊച്ചിയിലെ ആർഎസ്എസ് ആസ്ഥാനത്തും നാളെ ഉച്ചയ്ക്ക് ശേഷം മന്ത്രിയെത്തും. തുടർന്ന് CMFRI ൽ നടക്കുന്ന യോഗത്തിൽ കൊച്ചിയിലെ വിവിധ സ്ഥാപന മേധാവികൾ, സാന്പത്തിക വിദഗ്ധർ, വ്യവസായികൾ, സംരംഭകർ തുടങ്ങിയവരുമായി രാജ്യത്തിന്റെ പൊതു സാന്പത്തിക സ്ഥിതി സംബന്ധിച്ച് മന്ത്രി ആശയങ്ങൾ പങ്കുവെയ്ക്കും.ഇതിന് ശേഷം കൊച്ചിയിൽ നിന്ന് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഏക DRDO ലബോറട്ടറി ആയ കൊച്ചി നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രഫിക് ലബോറട്ടറി കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു. NPOL ൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം അദ്ധ്യക്ഷനായി. സമുദ്രാന്തര നിരീക്ഷണ സാങ്കേതിക സംവിധാനങ്ങളിൽ NPOL നടത്തുന്ന ഗവേഷണ, വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഡയറക്ടർ ശ്രീ വിജയൻ പിള്ള കേന്ദ്രമന്ത്രിയോട് വിശദീകരിച്ചു. അടുത്ത 20 വർഷത്തേക്കുള്ള എൻ‌പി‌ഒ‌എല്ലിന്റെ പദ്ധതികളും ഇന്ത്യൻ നാവികസേനയ്‌ക്കായി ഏറ്റെടുത്തിരിക്കുന്ന ദൗത്യങ്ങളും ചർച്ചയായി

click me!