കേരളത്തോടുള്ള കേന്ദ്ര അവ​ഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

Published : Jan 15, 2024, 06:58 AM ISTUpdated : Jan 15, 2024, 07:04 AM IST
കേരളത്തോടുള്ള കേന്ദ്ര അവ​ഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

Synopsis

പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച. രാവിലെ പത്ത് മണ്ക്കാണ് ഓൺലൈൻ യോഗം തീരുമാനിച്ചിട്ടുള്ളത്.

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ തുടർനടപടികൾ മുഖ്യമന്ത്രി ഇന്ന് പ്രതിപക്ഷ നേതാക്കളുമായി ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് ചർച്ച. രാവിലെ പത്ത് മണ്ക്കാണ് ഓൺലൈൻ യോഗം തീരുമാനിച്ചിട്ടുള്ളത്. സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുന്നത് അടക്കം കേന്ദ്ര നടപടിക്കെതിരെ ദില്ലി സമരത്തിന് സിപിഎം തീരുമാനം എടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ പിന്തുണയും മുഖ്യമന്ത്രി അഭ്യർത്ഥിക്കും. ഇടതുമുന്നണി ചർച്ചക്ക് ശേഷം തീയതി തീരുമാനിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം നേതൃയോഗത്തിലെ ധാരണ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 
 

PREV
click me!

Recommended Stories

കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍