മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ റിപ്പോര്‍ട്ട്

Published : Mar 20, 2023, 05:40 PM IST
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ റിപ്പോര്‍ട്ട്

Synopsis

നാളെ മുല്ലപ്പെരിയാർ സംബന്ധിച്ച ഹർജി പരിഗണിക്കാനിരിക്കെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. 

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ റിപോർട്ട്. റിപ്പോർട്ട് ജലകമ്മീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഡാമിൽ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. നാളെ മുല്ലപ്പെരിയാർ സംബന്ധിച്ച ഹർജി പരിഗണിക്കാനിരിക്കെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. 

2022 മെയ് ഒൻപതിനാണ് മേൽനോട്ടസമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തിയത്. ഇരുസംസ്ഥാനങ്ങളിലേയും സാങ്കേതിക അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തിരുന്നു. അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്നമുള്ളതായി പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മ

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും