കേരളത്തിന്‌ അധിക വാക്‌സീൻ നൽകിയതായി കേന്ദ്രസർക്കാർ

By Web TeamFirst Published Aug 11, 2021, 2:03 PM IST
Highlights

ജനസംഖ്യ അടിസ്ഥാനത്തിൽ ജൂലൈ മാസത്തിൽ കേരളത്തിന്‌ നൽകേണ്ടിയിരുന്നത് 39,02,580 ഡോസ് വാക്‌സീൻ ആണ് . എന്നാൽ  61,36,720 ഡോസ് വാക്‌സീൻ നൽകിയെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. 

കൊച്ചി: കേരളത്തിന്‌ അധിക വാക്‌സീൻ നൽകിയതായി കേന്ദ്രസർക്കാർ. കഴിഞ്ഞ മാസം കേരളത്തിന് അറുപതു ശതമാനം അധിക വാക്‌സീൻ നൽകിയതായി കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ജനസംഖ്യ അടിസ്ഥാനത്തിൽ ജൂലൈ മാസത്തിൽ കേരളത്തിന്‌ നൽകേണ്ടിയിരുന്നത് 39,02,580 ഡോസ് വാക്‌സീൻ ആണ് . എന്നാൽ  61,36,720 ഡോസ് വാക്‌സീൻ നൽകിയെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. 

കേരളത്തിൽ 55 ശതമാനം പേര് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചു. ദേശീയ തലത്തിൽ ഇത് 42 ശതമാനം മാത്രമാണ്. കേരളത്തിൽ 22 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചു. ദേശീയ തലത്തിൽ ഇത് 12 ശതമാനം മാത്രമാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേരളത്തിന് അനുവദിക്കുന്ന കൊവിഡ് വാക്സീന്റെ എണ്ണം കുറവാണെന്ന് കാട്ടി ഡോ.കെ പി അരവിന്ദൻ നൽകിയ ഹർജിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എതിർ സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകിയത്. 

കേരളത്തിൽ 22 ശതമാനം പേര് രണ്ടു ഡോസും സ്വീകരിച്ചതായും കേന്ദ്രസർക്കാർ. ദേശീയ തലത്തിൽ ഇത് 12 ശതമാനം ആണെന്നും കേന്ദ്രസര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!