കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്സീൻ കൂടി കേന്ദ്രം അനുവദിച്ചു

By Web TeamFirst Published May 8, 2021, 2:29 PM IST
Highlights

ഇനിയും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 84 ലക്ഷം ഡോസ് വാക്സീനുണ്ടെന്നാണ് കേന്ദ്രം പറയുന്നത്

ദില്ലി: കേരളത്തിന് 1,84,070 ഡോസ് വാക്സീൻ കൂടി കേന്ദ്രസർക്കാർ അനുവദിച്ചു. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കൊവിഡ് വാക്സീൻ ഡോസിന്റെ എണ്ണം  78,97,790 ആയി. വാക്സീൻ വിതരണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 17.49 കോടി വാക്സീൻ വിതരണം ചെയ്തെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇനിയും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 84 ലക്ഷം ഡോസ് വാക്സീനുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. ഇതിന് പുറമെ 53 ലക്ഷം ഡോസ് വാക്സീൻ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!