ബാങ്കിൽ നിന്ന് എടുത്ത 50 പവനും 50000 രൂപയുമായി ഫിനാൻസ് സ്ഥാപനത്തിലേയ്ക്ക് പോകുന്നതിനിടെ തിരുവനന്തപുരം കുളപ്പട സ്വദേശി മോഹനനെ റോഡിൽ നിന്ന് സ്കൂട്ടര്‍ ഉള്‍പ്പടെ കാണാതായതിൽ ക്രൈംബ്രാഞ്ചിന്‍റെ തിരച്ചിൽ

തിരുവനന്തപുരം: ബാങ്കിൽ നിന്ന് എടുത്ത 50 പവനും അൻപതിനായിരം രൂപയുമായി ഫിനാൻസ് സ്ഥാപനത്തിലേയ്ക്ക് പോകുന്നതിനിടെ തിരുവനന്തപുരം ആര്യനാട് കുളപ്പട സ്വദേശി മോഹനനെ റോഡിൽ നിന്ന് സ്കൂട്ടര്‍ ഉള്‍പ്പടെ കാണാതായതിൽ ക്രൈംബ്രാഞ്ചിന്‍റെ തിരച്ചിൽ. അതേസമയം, കിള്ളിയാറിൽ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചുള്ള തെരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. മോഹനനെ കാണാതായ കരകുളത്തിന് സമീപത്ത് കിള്ളിയാറിൽ ഒരു സ്കൂട്ടര്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇത് മോഹനന്‍റെ സ്കൂട്ടര്‍ അല്ല. എന്നാലും സ്കൂട്ടര്‍ കുഴിച്ചിട്ടതിൽ ദൂരുഹതയുണ്ടെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് തെരച്ചിൽ നടത്തിയത് . ലോക്ഡൗണ്‍ കാലത്ത് 2020 മേയ് എട്ടിനാണ് മോഹനനെ കാണാതായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player