
തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള നടത്തിയ റിജോ ആൻ്റണി ആഢംബരജീവിതം നയിക്കുന്നയാളാണെന്ന് പൊലീസ്. റിജോ ആൻ്റണിയുടെ ഭാര്യ വിദേശത്താണ്. നാട്ടിലേക്ക് അയച്ച പണം എടുത്ത് ധൂർത്തടിച്ചു കളയുകയായിരുന്നു റിജോ. ഭാര്യ വരുന്ന സമയമായപ്പോൾ കൊള്ള ചെയ്ത് കടം വീട്ടാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. രാത്രിയോടെയാണ് പ്രതിയെ സ്വന്തം വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
മോഷണം നടത്താൻ പ്രതി ഉപയോഗിച്ചത് സ്വന്തം ബൈക്ക് ആണ്. ഇതിന് വ്യാജ നമ്പറാണ് ഉണ്ടായിരുന്നത്. അതേസമയം, പ്രതിയെ പിടികൂടാൻ നിർണായകമായത് സിസിടിവിയും ഫോൺ കോളുമാണ്. പ്രതികുറ്റസമ്മതം നടത്തിയതായി റൂറൽ എസ്പി കൃഷ്ണകുമാർ പറഞ്ഞു. ചില കാര്യങ്ങളിൽ പ്രതിയുടെ മൊഴിയിൽ വൈരുധ്യമുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ഉണ്ടെന്നും പൊലീസ് പറഞ്ഞു. റിജോ ആൻ്റണിയുടെ കയ്യിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
പ്ലാൻഡ് ആയിരുന്നു കവർച്ച നടത്തിയത്. ഹെൽമറ്റ്, മങ്കി ക്യാപ്പ് എന്നിവ വച്ചു. പിന്നീട് ബാങ്കിൽ വന്നു കാര്യം പഠിച്ചു. ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി അവിടെ ഉണ്ടായിരുന്ന ഒരു ബൈക്ക് നമ്പർ തെരഞ്ഞെടുത്തു. 3 തവണ ഡ്രസ്സ് മാറി. അങ്ങോട്ട് വന്നപ്പോഴും ഡ്രെസ് മാറിയെന്നും ഇയാൾക്ക് മറ്റൊരു ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ ഷൂവിന്റെ കളർ കേസിൽ നിർണായകമാണ്. റിജോ ഏറെ വർഷം ഗൾഫിലായിരുന്നു. അതിനിടെ പുതിയ വീട് വാങ്ങി. സാമ്പത്തിക ബാധ്യതയുണ്ടോയെന്ന് വെരിഫൈ ചെയ്യുകയാണ്. മോഷണപണം ഉണ്ടെന്ന് പറയുന്നുണ്ടെന്നും റൂറൽ എസ്പി പറഞ്ഞു.
മദ്യപിച്ചു പണം കളയുന്നയാളാണ് ഇയാൾ. മോഷ്ടിച്ച പണത്തിൽ നിന്ന് 2.90 ലക്ഷം കടം വീട്ടി. ഭാര്യ കുവൈറ്റിൽ നഴ്സ് ആയി ജോലി ചെയ്യുകയാണ്. പെട്ടെന്ന് മൂന്ന് നോട്ട് കെട്ടുകൾ കണ്ടു. അതെടുക്കുകയായിരുന്നു. ബാങ്കിലുള്ളവർ ഫോൺ ചെയ്യുമെന്നു കരുതി പെട്ടന് പുറത്തുപോയി. എന്നിട്ട് സിസിടിവി, ടവർ നോക്കുകയും ചെയ്തു. പിടിക്കപ്പെടത്തില്ല എന്ന വിശ്വാസത്തിൽ നാടുവിട്ടില്ലെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്യാനെത്തുമ്പോൾ അയാൾ ഷോക്കായി. ജനങ്ങളുടെ മുന്നിൽ വലിയ ആളായി നിന്നു. ഇന്ന് വീട്ടിൽ കുടുംബ സംഗമം നടന്നിരുന്നു. ഇന്നാണ് പ്രതിയിലേക്കെത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.
3ദിവസം മുമ്പ് ഇയാൾ ബാങ്കിൽ വന്നു. എക്സ്പെയറിയായ എടിഎം കാർഡുമായാണ് വന്നത്. അവസാനത്തെ 15 ദിവസത്തെ സിസിടിവി പൊലീസ് പരിശോധിക്കുകയായിരുന്നു. ഇന്ന് വലിയ ടീമായി വീടുവളഞ്ഞുവെന്നും പൊലീസ് പറയുന്നു. ആഴ്ചകൾക്ക് മുമ്പ് തന്നെ ബാങ്ക് കവർച്ച എന്ന ഓപ്ഷനിലേക്ക് പ്രതി എത്തിയിരുന്നു. 3 ഉദ്യോഗസ്ഥരുടെ സംഘമാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നതെന്നും ഇയാൾ ഉപയോഗിച്ച കത്തി ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണെന്നും എസ്പി കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam