
കോട്ടയം: ഇതിനെക്കുറിച്ച് ഒരു വിവാദത്തിന് നിൽക്കുന്നില്ല. എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാമെന്ന് ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ചാണ്ടി ഉമ്മൻ മറുപടി പറഞ്ഞു. ചെയ്യാവുന്ന എല്ലാ ട്രീറ്റ്മെന്റും ഞാൻ കൊടുത്തു. ഞാനിത്രയേ പറയുന്നുള്ളൂ. ഞാനെന്റെ പിതാവിന്റെ ആരോഗ്യം സംരക്ഷിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ആർക്കെങ്കിലും കാണാൻ പറ്റിയില്ലെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
'മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുത്'; വിനായകന്‍റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്ഐ
അതേസമയം, ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ കേസ് വേണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
'വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല, കേസ് വേണ്ട'; പ്രതികരണവുമായി ചാണ്ടി ഉമ്മൻ
ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തിൽ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് കാര്യമാക്കേണ്ട ആവശ്യമില്ല. ആരും വിനായകനോട് റഫായി ഇടപെടരുത്. കേസെടുത്ത് എന്ന് പറയുമ്പോൾ അങ്ങനെ ഉണ്ടെങ്കിൽ അതും ശരിയല്ല. പിതാവ് ഉണ്ടെങ്കിലും ഇതേ പറയൂ. നേരത്തെ, ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന വിമർശനം ഉയർന്നു വന്നിരുന്നു. ഉമ്മൻചാണ്ടിയുടെ സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീട് ബാംഗ്ലൂരിൽ ചികിത്സക്കായി കൊണ്ടുപോയത്.
താൻ പുണ്യാളൻ ആണോ ? വിനായകന്‍ മലയാള സിനിമയ്ക്കും കേരളത്തിനും അപമാനം': ഷിബു ജി സുശീലന്‍
https://www.youtube.com/watch?v=JbhvDOmH5kE