
കോട്ടയം: നിയമസഭാ സ്പീക്കർക്ക് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ അവകാശ ലംഘന പരാതി നൽകി. സർക്കാർ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ നിന്നും ബോധപൂർവം ഒഴിവാക്കുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎൽഎയെ സംഘാടകർ ക്ഷണിച്ചിരുന്നില്ല. ഇതാണ് പരാതിക്ക് ആധാരം. മുഖ്യമന്ത്രിക്കും എംഎൽഎ പരാതി നൽകിയിട്ടുണ്ട്.
സർക്കാരിൻ്റെ പരിപാടികൾ തന്നെ ക്ഷണിക്കാറില്ല. അക്കാര്യത്തിൽ മുൻപും പരാതി നൽകിയിട്ടുണ്ടെന്ന് എംഎൽഎ പ്രതികരിച്ചു. താൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. കോട്ടയത്ത് പരിപാടികളിൽ സ്ഥിരമായി രണ്ട് മന്ത്രിമാരുണ്ടാകും. നവ കേരള സദസിൽ എംഎൽഎ അധ്യക്ഷനായിരുന്നു. എന്നാൽ 2 മന്ത്രിമാരുണ്ടാകുമ്പോൾ താൻ അധ്യക്ഷനാകണ്ടേ. മന്ത്രിമാരോട് ഇക്കാര്യത്തിൽ പരാതിപ്പെട്ടിരുന്നു. പട്ടാമ്പി ഉപജില്ലാ കലോത്സവത്തിൻ്റെ രക്ഷാധികാരി താനാണ്. എന്നാൽ പരിപാടി തന്നെ അറിയിച്ചില്ല. ഫോൺ വിളിച്ച് കിട്ടിയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പരിപാടി തന്നെ അറിയിക്കാൻ ഒരു കത്ത് നൽകിയാൽ പോരേയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam