ചന്ദ്രബോസ് വധക്കേസ്: നിഷാമിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് റിഷിരാജ് സിംഗ്, സർക്കാരിന് റിപ്പോർട്ട് നൽകി

By Web TeamFirst Published Sep 11, 2020, 11:39 PM IST
Highlights

കഴിഞ്ഞ മാസം 13-നാണ് ഹൈക്കോടതി നിസാമിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം. 

തൃശ്ശൂ‍ർ: ചന്ദ്രബോസ് വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന നിഷാമിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ജയിൽ ഡിജിപി റിഷിരാജ് സിംഗ്. നിഷാം ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാട്ടി റിഷിരാജ് സിംഗ് സർക്കാരിനും എ.ജിക്കും കത്ത് നൽകി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിഷാമിന് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസം 13-നാണ് ഹൈക്കോടതി നിസാമിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം. ആദ്യം 15 ദിവസത്തേക്ക് നേടിയ ജാമ്യം പിന്നീട് നീട്ടുകയായിരുന്നു. സർക്കാർ ആശുപത്രിക്ക് പകരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പോകരുത് എന്നതുൾപ്പെടെ നിരവധിയായിരുന്നു ജാമ്യ വ്യവസ്ഥകൾ. 

ഇതുൾപ്പെടെയുള്ളവ നിസാം ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിസാം ചികിത്സ തേടിയതായും ജയിൽ ഡിജിപിയുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇതിനെത്തുടർന്നാണ് ജാമ്യം റദ്ദാക്കണമെന്ന് ജയിൽ ഡിജിപി റിഷിരാജ് സിംഗ് ആവശ്യപ്പെട്ടത്. തുടർ നടപടികൾ ആവശ്യപ്പെട്ട് സർക്കാരിനും എജിക്കും കത്ത് നൽകി . 2016 ൽ സെക്യൂറിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് കഴിയുകയാണ് നിസാം.

click me!