ചന്ദ്രബോസ് വധക്കേസ്: പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ളയാൾ; മുഹമ്മദ് നിഷാമിന്‍റെ അപ്പീലിനെതിരെ സര്‍ക്കാര്‍

Published : Mar 23, 2026, 01:00 PM IST
muhammed nisham

Synopsis

2015 ജനുവരി 29നാണ് കേരളത്തെ നടുക്കിയ സംഭവം നടന്നത്. തൃശ്ശൂരിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ പ്രതി നിഷാം കാർ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ദില്ലി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ അപ്പീലിനെതിരെ സര്‍ക്കാര്‍. നിഷാം ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. നിഷാമിനെതിരെ ഏഴ് ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. ജയിലില്‍ മോശമായാണ് ഇയാൾ പെരുമാറുന്നതെന്നും അഭിപ്രായപ്പെട്ടു. അതേസമയം ഏപ്രില്‍ ഒന്നിനകം സത്യവാങ്മൂലം നല്‍കാന്‍ കോടതി നിർദേശിച്ചു.

2015 ജനുവരി 29നാണ് കേരളത്തെ നടുക്കിയ സംഭവം നടന്നത്. തൃശ്ശൂരിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ പ്രതി നിഷാം കാർ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗേറ്റ് തുറക്കാൻ വൈകിയതിലെ പകയാണ് കൊലയ്ക്ക് കാരണമായത്. അതേസമയം നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം നേരത്തെ സുപ്രീം കോടതിയിൽ എത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വെള്ളാപ്പള്ളി നടേശന് ആശ്വാസം, എസ്എൻഡിപി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ
പുതുക്കാട് നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി എ നാഗേഷ് | A Nagesh