'കോടികള്‍ കാണാനില്ല'; ചന്ദ്രിക പത്രത്തിനായി പിരിച്ച വരിസംഖ്യ കാണാനില്ലെന്ന് ജീവനക്കാര്‍

By Web TeamFirst Published Aug 8, 2021, 10:40 AM IST
Highlights

2021 മെയ് മാസത്തിലാണ് ഇതുസംബന്ധിച്ച് ജീവനക്കാര്‍ ലീഗ് നേതൃത്വത്തിന് കത്തുനല്‍കിയത്. ചന്ദ്രികയുടെ കണ്ണായ ഭൂമി ആരുമറിയാതെ വിറ്റെന്നും പരാതിയില്‍ പറയുന്നുണ്ട്. 

കോഴിക്കോട്: ചന്ദ്രിക പത്രത്തിനായി രണ്ടുതവണ പിരിച്ച വാര്‍ഷിക വരിസംഖ്യ കാണാനില്ലെന്ന് ജീവനക്കാര്‍. 2016 - 17 ൽ പിരിച്ച 16.5 കോടിയും 2020 ൽ പിരിച്ച തുകയും കാണാനില്ലെന്നാണ് ജീവനക്കാരുടെ പരാതി. ജീവനക്കാര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 2021 മെയ് മാസത്തിലാണ് ഇതുസംബന്ധിച്ച് ജീവനക്കാര്‍ ലീഗ് നേതൃത്വത്തിന് കത്തുനല്‍കിയത്. ചന്ദ്രികയുടെ ഫണ്ടിൽ തിരിമറി നടന്നുവെന്ന മുഈന്‍ അലിയുടെ  ആരോപണം ബലപ്പെടുത്തുന്നതാണ് ജീവനക്കാരുടെ കത്ത്. കോഴിക്കോട്ടെ ചന്ദ്രികയുടെ കണ്ണായ രണ്ട് ഭൂമികള്‍ ആരുമറിയാതെ വിറ്റെന്നും പരാതിയില്‍ പറയുന്നുണ്ട്. തുച്ഛമായ വിലയ്ക്കാണ് ഭൂമി വിറ്റതെന്നാണ് കത്തിൽ പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!