പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ യുവാവിനെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി. പ്രതി അതിജീവിതയെ വിവാഹം കഴിക്കുകയും ഇരുവരും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണ് കോടതിയുടെ ഈ സുപ്രധാന തീരുമാനം.

കൊച്ചി: പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ 23-കാരന്റെ പേരിലെ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയായ അതിജീവിതയെ പ്രതി വിവാഹം കഴിച്ചതും ഇരുവരും ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നതും പരിഗണിച്ചാണ് ജസ്റ്റിസ് സി. പ്രതീപ് കുമാറിൻ്റെ ഉത്തരവ്. പരാതിക്കാരിയുമായി സൗഹൃദത്തിലായിരുന്ന യുവാവ് കഴിഞ്ഞ ജൂണിൽ യുവതിയെ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കേസ്. എന്നാൽ പരാതിക്കാരിയെ താൻ വിവാഹം കഴിച്ചിട്ടുണ്ടെന്നും, യുവതി ഇപ്പോൾ പ്രായപൂർത്തിയായെന്നും ചൂണ്ടിക്കാണിച്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിച്ചു. ഇതിന് പിന്തുണയായി അതിജീവിതയും സത്യവാങ്മൂലം സമർപ്പിച്ചു. ഇരുവരും നിലവിൽ ഒരുമിച്ച് സന്തോഷത്തോടെ ജീവിതം നയിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കേസിലെ തുടർ നടപടികൾ റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയും ഹൈക്കോടതിയും മുൻപ് പുറപ്പെടുവിച്ച ഉത്തരവുകളും സിംഗിൾ ബെഞ്ച് പരിഗണിച്ചു.