പരസ്യത്തിൽ പിണറായിയുടെ മുഖം മറച്ച് ചന്ദ്രികയുടെ ഇ പേപ്പർ; സംഭവം കോഴിക്കോട് എഡിഷനിൽ

Published : Dec 14, 2024, 12:35 PM ISTUpdated : Dec 14, 2024, 01:02 PM IST
പരസ്യത്തിൽ പിണറായിയുടെ മുഖം മറച്ച് ചന്ദ്രികയുടെ ഇ പേപ്പർ; സംഭവം കോഴിക്കോട് എഡിഷനിൽ

Synopsis

ഇ-പേപ്പറിൽ കറുത്ത കള്ളി ഉപയോ​ഗിച്ച് പിണറായിയുടെ മുഖം മറച്ചിരിക്കുന്ന നിലയിലാണ് പരസ്യം.

കോഴിക്കോട്: പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ ഇ-പേപ്പർ. കോഴിക്കോട് എഡിഷനിൽ അച്ചടിച്ച എറണാകുളം മാർക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തിൽ ആണ് പിണറായിയുടെ മുഖം മറച്ചത്. പത്രത്തിൽ അച്ചടിച്ച പരസ്യത്തിൽ ഇങ്ങനെ മുഖം മറച്ചിട്ടില്ല. മറ്റ് ജില്ലകളുടെ ഓൺലൈൻ എഡിഷനിലും മുഖം മറച്ചിട്ടില്ല.

കോഴിക്കോട് ജില്ലയുടെ ഓൺലൈൻ എഡിഷനിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ച നിലയിൽ ഉള്ളത്. പിആർഡി വഴി നൽകിയ പരസ്യമാണിത്. സംഭവം സാങ്കേതിക പ്രശ്നം ആണെന്നാണ് ചന്ദ്രിക അധികൃതരുടെ വിശദീകരണം. ഇ-പേപ്പറിൽ കറുത്ത കള്ളി ഉപയോ​ഗിച്ച് പിണറായിയുടെ മുഖം മറച്ചിരിക്കുന്ന നിലയിലാണ് പരസ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച ജാമ്യ ഹർജിയിൽ ശനിയാഴ്ച വിധി പറയും
ശബരിമല സ്വർണക്കൊള്ള: യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; പ്രവർത്തകരോട് പിരിഞ്ഞുപോകാൻ പൊലീസ് നിർദേശം