ചാണ്ടി ഉമ്മന് കെട്ടിവെയ്ക്കാനുള്ള തുക നൽകുന്നത് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ അമ്മ

Published : Aug 17, 2023, 09:49 AM ISTUpdated : Aug 17, 2023, 12:00 PM IST
ചാണ്ടി ഉമ്മന് കെട്ടിവെയ്ക്കാനുള്ള തുക നൽകുന്നത് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ അമ്മ

Synopsis

പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ചാണ് തുക കൈമാറുക. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായിരുന്നു നസീർ. കേസ് നടക്കുന്നതിനിടെ പ്രതികൾക്ക് അനുകൂലമായ നിലപാട് ഉമ്മൻചാണ്ടി എടുത്തിരുന്നു. 

കോട്ടയം: പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിൽ യുഡിഎഫി സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മന് നാമനിർദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവയ്ക്കാനുള്ള പണം നൽകുന്നത് സിഒടി നസീറിന്റെ അമ്മയെന്ന് റിപ്പോർട്ട്. തുക നേരിട്ട് കൈ മാറില്ല. 10001 രൂപ ഗൂഗിൾപേ വഴിയാണ് കൈമാറിയത്. ആരോഗ്യ പ്രശ്നം കാരണം നസീറിന്റെ അമ്മ നേരിട്ട് എത്തിയില്ല. തുക നേരിൽ കൈമാറും എന്നാണ് നേരത്തെ അറിയിച്ചത്. പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തുമെന്ന് അറിയിച്ചിരുന്നു. 

തുക കൈമാറിയ ശേഷം നസീറിന്റെ അമ്മ ആമിന ബീവിയുമായി ചാണ്ടി ഉമ്മൻ വീഡിയോ കാേളിൽ സംസാരിച്ചു. സി ഓ ടി നസീറിനും അമ്മയ്ക്കും നന്ദി ചാണ്ടി ഉമ്മൻ നന്ദി അറിയിച്ചു. ഞങ്ങളുടെ രാഷ്ട്രീയം വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുന്നതാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. അപ്പ ഇല്ലാത്തത് ഏറെ വിഷമിപ്പിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായിരുന്നു നസീർ. കേസ് നടക്കുന്നതിനിടെ പ്രതികൾക്ക് അനുകൂലമായ നിലപാട് ഉമ്മൻചാണ്ടി എടുത്തിരുന്നു. പിന്നീട് സിഒടി നസീർ ഉമ്മൻചാണ്ടിയെ സന്ദർശിക്കുകയും ചെയ്തിരുന്നു. 

തൃക്കാക്കര മോഡല്‍ പ്രചാരണ തന്ത്രമാണ് പുതുപ്പള്ളിയിലും യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്. പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യം. ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ പ്രചാരണത്തിന്‍റെ മുൻപന്തിയിലുണ്ടാകും. പുതുപ്പള്ളി പ്രചാരണത്തിന്‍റെ തലപ്പത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണുള്ളത്. തൊട്ടുതാഴെ ഇടതും വലതുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫും, ഇങ്ങനെയാണ് യുഡിഎഫിന്‍റെ പുതുപ്പള്ളി പ്രചാരണത്തിന്‍റെ ഒന്നാം പേജ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനാണ് വിഡിയുടെ സാന്നിധ്യം. മണ്ഡലമറിഞ്ഞുള്ള ചരടുവലിക്ക് പുതുപ്പള്ളിയെ രണ്ടായി പകുത്താണ് തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനും ചുമതല നല്‍കിയിരിക്കുന്നത്. ഇരുവരും പുതുപ്പള്ളിയുടെ മണ്ണറിയുന്ന നേതാക്കളാണ്.

പുതുപ്പള്ളിയിൽ മന്ത്രിപ്പട ഇറങ്ങില്ല‍; നാടിളക്കി പ്രചാരണമില്ല, മന്ത്രിമാരുടെ ഗൃഹസമ്പർക്കത്തിനും നിയന്ത്രണം

തൊട്ടുതാഴെയാണ് കെപിസിസിയുടെ ഭാരവാഹികള്‍ക്ക് ചുമതല. എട്ട് പഞ്ചായത്തുകളുടെ ചുമതല എട്ട് ജനറല്‍ സെക്രട്ടറിമാര്‍ക്കാണ്. എട്ട് എംഎല്‍എമാരും എംപിമാരും അധിക ചുമതലക്കാരായും നല്‍കിയിട്ടുണ്ട്. മതസാമുദായിക ശക്തികള്‍ക്ക് നല്ല വേരോട്ടമുള്ള മണ്ഡലത്തില്‍ സോഷ്യല്‍ എഞ്ചിനീയറിങില്‍ വിജയം കാണാന്‍ മുതിര്‍ന്ന ചില നേതാക്കള്‍ക്ക് പ്രത്യേക ചുമതലയുമുണ്ട്. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോട്ടയം ഡിസിസി ഭാരവാഹികള്‍ക്ക് നേരത്തെ തന്നെ പഞ്ചായത്തുകളുടെ ചുമതലയുണ്ട്. വാര്‍ഡ് അടിസ്ഥാനത്തിലേക്ക് അത് വിപുലപ്പെടുത്തും. നേതാക്കളുടെ പരിപാടികളും പ്രചരണ രീതികളും ചിട്ടപ്പെടുത്താൻ കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്തിനും ജ്യോതികുമാർ ചാമക്കാലക്കുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതല.

ടെൻഷനടിച്ച് നിന്നപ്പോൾ സർപ്രൈസ് ഡോണറും, ആളെ വിട്ട അനിയനും! 'എന്‍റെ അനിയൻ ജെയ്ക്ക് പറഞ്ഞിരുന്നു'; വൈറൽ കുറിപ്പ് 

https://www.youtube.com/watch?v=9Etfk1q1SPE

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും', മുൻ എസ്എഫ്ഐ നേതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി ആർഷോ
വാണിജ്യ എൽപിജി ക്ഷാമം രൂക്ഷം; ഹോട്ടലുകൾ അടച്ചുപൂട്ടലിൻ്റെ വക്കിൽ, ​ഗ്യാസ് കുറച്ചുവേണ്ട മെനുവിലേക്ക് മാറുന്നു