പൊലീസ് സംഘടനയിൽ പോര് രൂക്ഷമാകുന്നു. പുതിയ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് നിലവിലെ ഭാരവാഹികൾ. അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധമാണെന്നും നിലവിലെ ഭരണസമിതിയിലെ ഒരംഗത്തെയും ഉൾപ്പെടുത്തിയില്ലെന്നുമാണ് പരാതി.

തിരുവനന്തപുരം: പൊലീസ് സംഘടനയിൽ പോര് രൂക്ഷമാകുന്നു. പുതിയ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് നിലവിലെ ഭാരവാഹികൾ. അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധമാണെന്നും നിലവിലെ ഭരണസമിതിയിലെ ഒരംഗത്തെയും ഉൾപ്പെടുത്തിയില്ലെന്നുമാണ് പരാതി. ഓഫീസ് കൈയേറി രേഖകൾ കൈവശപ്പെടുത്താനാണ് ഏകപക്ഷിയമായ തീരുമാനമെന്നും നിലവിലെ ഭരണസമിതിയുടെ പരാതിയിൽ പറയുന്നു.

സർക്കാർ ഉത്തരവുപ്രകാരമാണ് സംസ്ഥാന പൊലീസ് അസോസിയേഷൻ്റെ നിലവിലെ ഭരണസമിതി പിരിച്ചുവിട്ടത്. പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലിസ് അസോസിയേഷൻ, സീനിയർ പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നിലവിലെ ഭരണ സമിതികളാണ് പിരിച്ചുവിട്ടത്. അഡ്ഹോക്ക് കമ്മിറ്റിയെ പുതിയ ഭരണസമിതിയായും അംഗത്വ പൂർത്തീകരണത്തിനുമായി ഡിജിപിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

സെപ്തംബർ 30ന് മുമ്പ് പുതിയ ഭരണ സമിതികള്‍ വരണമെന്നാണ് സർക്കാർ ഉത്തരവ്. പൊലിസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ,അജിത് ഉള്‍പ്പെടെയാണ് താൽക്കാലിക ഭരണ സമിതിയിലുള്ളത്. മൂന്നു പൊലിസ് സംഘടനകള്‍ക്ക് പകരം രണ്ടു സംഘടനകള്‍ മാത്രമായിരിക്കും ഇനി ഉണ്ടാവുക. പൊലിസ് അസോസിയേഷനും, സീനിയർ പൊലിസ് ഓഫീസേഴ്സ് അസോസിയേഷനും മാത്രമാകും ഉണ്ടാകുക.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News