
കോട്ടയം: 20 വർഷമായി കുടുംബത്തെ വേട്ടയാടുന്നുവെന്ന് ചാണ്ടി ഉമ്മൻ. ആരോഗ്യസ്ഥിതിയെയും രോഗ ചികിൽസയെയും കുറിച്ച് ഉമ്മൻചാണ്ടി ഡയറിയിൽ എഴുതിയിരുന്നുവെന്നും അതിൽ താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ചികിത്സാ വിവാദത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഒക്ടോബറിലാണ് ഡയറി എഴുതിയത്. ഇതെല്ലാം ജനങ്ങൾ അറിയട്ടെയെന്നും പിതാവിനെ താന്‍ ദൈവമായാണ് കാണുന്നതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
ചാണ്ടി ഉമ്മന്റെ വാക്കുകളിലേക്ക്...
''കോൺഗ്രസിന്റെ രണ്ട് ചെറുപ്പക്കാർ തമ്മിലുള്ള സംഭാഷണം. ഫേക്കാണോ അല്ലയോ? അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹം വ്യക്തമായി ഒക്ടോബറിൽ എഴുതി വെച്ചിട്ടുണ്ട്. ഞാൻ യാദൃശ്ചികമായി കണ്ടതാണ്. അദ്ദേഹത്തിന്റെ അടക്കത്തിന് ശേഷം അദ്ദേഹത്തിന്റെ ഡയറി ഞാൻ തിരുവനന്തപുരത്ത് തിരിച്ചു വന്ന ദിവസം ഡയറി എടുത്തു. ഡയറി എടുത്ത് മറിച്ചപ്പോളാണ് നോട്ട് അവിടെ എഴുതി വെച്ചിരിക്കുകയാണ്. ഞാൻ ഇതിനെക്കുറിച്ചൊന്നും പറയാൻ ആഗ്രഹിച്ചതല്ല. പക്ഷേ ഇങ്ങനെ വ്യാജക്കഥകൾ... അദ്ദേഹം മുൻകൂട്ടി കാര്യങ്ങൾ കണ്ട ആളായത് കൊണ്ടാണ് ഒക്ടോബറിൽ എഴുതി വെച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നടന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമായി എഴുതി വെച്ചിട്ടുണ്ട്. ഇങ്ങനെ വ്യാജമായി പ്രചരിപ്പിക്കുന്ന ശൈലി, ഇങ്ങനെ അദ്ദേഹത്തെ വേട്ടയാടി, നിങ്ങൾക്കറിയാമോ 9 വർഷം വേട്ടയാടി. അതുപോലെ വീണ്ടും വേട്ടയാടൽ നടക്കും എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഒക്ടോബർ ആറിന് അദ്ദേഹം ആരോഗ്യ സ്ഥിതിയെക്കുറിച്ചും നടന്ന കാര്യങ്ങളെക്കുറിച്ചും വളരെ വ്യക്തമായി അദ്ദേഹത്തിന്റെ ഡയറിയിൽ എഴുതി വെച്ചത്. ഞാൻ അബദ്ധവശാൽ കണ്ടതാണ്.ശരിക്കും പറഞ്ഞാൽ ഒരു പത്രക്കാരൻ വന്ന് എന്നെക്കാണിക്കുമ്പോളാണ് ഞാനിത് കാണുന്നത്. അതിൽ ഒരു കുറിപ്പ് പിറ്റേന്ന് പത്രത്തിൽ വന്നതുമാണ്. എനിക്ക് ഒരു വിഷമവുമില്ല. 20 വർഷമായിട്ട് ഞങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇതറിയാവുന്ന ആളാണ് എന്റെ പിതാവ്. ഇതൊക്കെ ചെയ്യുന്നത് ശരിയാണോ എന്ന് ഒരു ഇലക്ഷനല്ലേ? ഇലക്ഷൻ കഴിഞ്ഞാലും നമ്മളെല്ലാം ഉണ്ടല്ലോ? ഇലക്ഷൻ ജയിക്കും മാറും. അതൊക്കെ വേറേ കാര്യം. ''
ബൂത്ത് നമ്പർ 126, ക്രമ നമ്പർ 647; വോട്ടർ പട്ടികയിൽ നീക്കം ചെയ്യാതെ ഉമ്മൻചാണ്ടിയുടെ പേര്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam