ഉമ്മൻചാണ്ടിക്ക് ശേഷം കോൺ​ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണം; പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തി ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥന നടത്തി

Published : May 04, 2026, 05:45 AM IST
chandy oommen

Synopsis

ഉമ്മൻചാണ്ടിക്ക് ശേഷം കോൺ​ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു.

കോട്ടയം: ഉമ്മൻചാണ്ടിക്ക് ശേഷം കോൺ​ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു. പുതുപ്പള്ളിയിലെ പള്ളിയിൽ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ് ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് ദിനവും ഫലമറിയുന്ന ദിനവും ആരംഭിക്കുന്നത്. അതുപോലെതന്നെയാണ് തന്റെയും ദിനം തുടങ്ങുന്നതെന്ന് ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉമ്മൻചാണ്ടിക്ക് നീതി ലഭിക്കണം. അത് എല്ലാവരുടെയും ആ​ഗ്രഹമാണ്. അതിനായി ഉമ്മൻചാണ്ടിക്ക് ശേഷം കോൺ​ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണം. പുതുപ്പള്ളി ഏറെ പ്രധാനമാണ്. വിജയിക്കുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Kerala Assembly Election Results LIVE: ഭരണത്തുടര്‍ച്ചയോ മാറ്റമോ? കാത്തിരിപ്പിന് വിരാമം, കേരളം ആകാംക്ഷയിൽ; വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങും
ജയിച്ച് കയറുന്നതാര്? കാത്തിരിപ്പിന് വിരാമമാകുന്നു, മണിക്കൂറുകൾക്കുള്ളിൽ ഫലം, ഒരുങ്ങി മുന്നണികൾ