ആംബുലൻസ് ഡ്രൈവറുടെ കല്ല്യാണത്തിന് എത്തിയ സഹപ്രവർത്തകന് നായയുടെ കടിയേറ്റു, സംഭവം നായയുടെ കടിയേറ്റ് 7 വയസുകാരി മരിച്ച കുന്നിക്കോട്

Published : May 04, 2026, 03:02 AM IST
stray dog attack in kollam ambulance driver injured

Synopsis

തെരുവ് നായയുടെ കടിയേറ്റ് ഏഴു വയസ്സുകാരി മരിച്ച കുന്നിക്കോട് വിളക്കുടിയിൽ ആംബുലൻസ് ഡ്രൈവർക്കും തെരുവ് നായയുടെ കടിയേറ്റു

കൊല്ലം: തെരുവ് നായയുടെ കടിയേറ്റ് ഏഴു വയസ്സുകാരി മരിച്ച കുന്നിക്കോട് വിളക്കുടിയിൽ ആംബുലൻസ് ഡ്രൈവർക്കും തെരുവ് നായയുടെ കടിയേറ്റു. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസ് ഡ്രൈവർ കടയ്ക്കൽ മണലിൽ കീർത്തി ഭവനിൽ 36 വയസ്സുള്ള അജീഷിനാണ് നായയുടെ കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസ് ഡ്രൈവറുടെ വിവാഹമായിരുന്നു ഇന്ന്. ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ 10 മണിയോടുകൂടി കൊല്ലം 108 ആംബുലൻസ് ബാക്കപ്പ് പൈലറ്റ് ഡ്രൈവറായ അജീഷ് പകരം വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്.

ഇവിടെ എത്തിയ അജീഷ് വാഹനം പരിശോധിക്കുന്നതിനിടെ പിന്നിലൂടെ വന്ന നായ കടിക്കുകയായിരുന്നു. ഇടതുകാലിലാണ് കടിയേറ്റത്. നായയെ അജീഷ് കൈകൊണ്ട് അടിച്ചു ഓടിക്കാൻ ശ്രമിച്ചെങ്കിലും നായ പിന്മാറിയില്ല. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് നായ പിടിവിട്ടത്. പട്ടിക്ക് പേവിഷബാധയുള്ളതായ് സംശയിക്കുന്നു. വിളക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊല്ലത്ത് വിവാഹത്തില്‍ പങ്കെടുക്കാനിറങ്ങിയ യുവാക്കൾക്ക് വഴിയിൽ വെച്ച് മദനം, വായന ശാലയ്ക്ക് മുന്നിൽ വെച്ച് ക്രൂരത, പ്രതികൾ പിടിയിൽ
ഇരുമ്പ് സ്റ്റൂൾ എടുത്ത് തലക്കടിച്ചു, സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്ക് മർദനം