അറ്റകുറ്റപ്പണി; സംസ്ഥാനത്ത് 4 ട്രെയിൻ സർവ്വീസുകളിൽ മാറ്റം

Published : Jun 26, 2024, 04:33 PM IST
അറ്റകുറ്റപ്പണി; സംസ്ഥാനത്ത് 4 ട്രെയിൻ സർവ്വീസുകളിൽ മാറ്റം

Synopsis

നാളെയും ജൂലൈ 1-നും എറണാകുളത്ത് നിന്ന് രാത്രി 10.25-ന് പുറപ്പെടുന്ന എറണാകുളം - കാരൈക്കൽ എക്സ്പ്രസ് നാഗപട്ടണത്ത് സർവീസ് അവസാനിപ്പിക്കും. കാരയ്ക്കൽ യാർഡിന്‍റെ കമ്മീഷനിംഗ് പ്രവൃത്തികൾ നടക്കുന്നതിനാലാണ് ഇത്.

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 4 ട്രെയിൻ സർവ്വീസുകളിൽ മാറ്റമുള്ളതായി റെയിൽവേ അറിയിച്ചു. ജൂൺ 28-ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി - ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. ജൂലൈ 1-ന് അവിടെ നിന്ന് തിരിച്ച് പുറപ്പെടുന്ന യാത്രയും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. റൂർക്കി - ദിയോബന്ദ് റൂട്ടിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സർവ്വീസ് റദ്ദാക്കിയത്.

നാളെയും ജൂലൈ 1-നും എറണാകുളത്ത് നിന്ന് രാത്രി 10.25-ന് പുറപ്പെടുന്ന എറണാകുളം - കാരൈക്കൽ എക്സ്പ്രസ് നാഗപട്ടണത്ത് സർവീസ് അവസാനിപ്പിക്കും. കാരയ്ക്കൽ യാർഡിന്‍റെ കമ്മീഷനിംഗ് പ്രവൃത്തികൾ നടക്കുന്നതിനാലാണ് ഇത്. ജൂലൈ 2-ന് എറണാകുളത്ത് നിന്ന് രാത്രി 10.25 ന് പുറപ്പെടുന്ന എറണാകുളം - കാരയ്ക്കൽ എക്സ്പ്രസ് നാഗൂർ വരെ മാത്രമേ സർവീസ് നടത്തൂ. ജൂലൈ 3-ന് വൈകിട്ട് നാലരയ്ക്ക് കാരയ്ക്കൽ നിന്ന് പുറപ്പെട്ട് എറണാകുളത്തേക്ക് വരുന്ന എറണാകുളം എക്സ്പ്രസ് വൈകിട്ട് 05.05-ന് നാഗപട്ടണത്ത് നിന്നായിരിക്കും സർവീസ് തുടങ്ങുകയെന്നും റെയിൽവേ അറിയിച്ചു. 

ന്യൂനമര്‍ദ്ദപാത്തി: കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ വേഗം; ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Malayalam News live: ശബരിമല സ്വർണക്കൊള്ള - ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്