
തിരുവനന്തപുരം: ഇൻകലിന്റെ തലപ്പത്ത് വീണ്ടും മാറ്റം. വ്യവസായ മന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറിയായിരുന്ന ശശിധരൻ നായർക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എന്ന പുതിയ തസ്തിക സൃഷ്ടിച്ച് ചുമതല നൽകി. കഴിഞ്ഞ ഒന്നരവർഷത്തിനിടെ ഇൻകെലിന്റെ തലപ്പത്തെത്തുന്ന ആറാമത്തെയാളാണ് ശശിധരൻ നായർ. നിലവിലെ എംഡി മോഹൻ രാജിനോട് അവധിയിൽ പ്രവേശിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്ഥാപനത്തിൽ വൻ പ്രതിസന്ധിക്കിടെ ആണ് അഴിച്ചു പണി നടക്കുന്നത്. ഇൻകൽ ഏറ്റെടുത്ത പദ്ധതികൾ ഇഴയുന്നതിൽ സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam