മലപ്പുറത്ത് എൽഡിഎഫ് സീറ്റുകളിൽ മാറ്റം; മന്ത്രി അബ്​ദുറഹ്മാൻ താനൂരിൽ നിന്ന് മാറും; രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത

Published : Mar 18, 2026, 04:52 PM IST
malappuram ldf

Synopsis

മന്ത്രി അബ്ദുറഹിമാൻ താനൂരിൽ നിന്ന് മാറി തിരൂരിൽ മത്സരിക്കും. സിപിഐ സീറ്റ് വിട്ടുനിൽക്കുകയാണെങ്കിൽ അബ്ദുറഹിമാൻ രണ്ടത്താണി തിരൂരങ്ങാടിയിൽ മത്സരിക്കുമെന്നാണ് സൂചന.

മലപ്പുറം: മലപ്പുറത്തു എൽഡിഎഫ് സീറ്റുകളിൽ മാറ്റം. മന്ത്രി അബ്ദുറഹിമാൻ താനൂരിൽ നിന്ന് മാറി തിരൂരിൽ മത്സരിക്കും. സിപിഐ സീറ്റ് വിട്ടുനിൽക്കുകയാണെങ്കിൽ അബ്ദുറഹിമാൻ രണ്ടത്താണി തിരൂരങ്ങാടിയിൽ മത്സരിക്കുമെന്നാണ് സൂചന. തിരൂരങ്ങാടിയിൽ ആണ് കൂടുതൽ സാധ്യത എന്ന് വിലയിരുത്തിയാണ് രണ്ടത്താണി ആ സീറ്റിൽ മത്സരിക്കാൻ താല്പര്യമറിയിച്ചത്. നിർദ്ദേശങ്ങൾ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറിയിട്ടുണ്ട്. മന്ത്രി അബ്ദുറ​ഹ്മാന്റെ പ്രതിഷേധം പരിഹരിക്കാനുള്ള നീക്കം കൂടിയാണ് സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റിന്റെ ഭാ​ഗത്ത് നിന്നുണ്ടായിരിക്കുന്നത്. 

അബ്ദുറഹ്മാൻ രണ്ടത്താണിയെ താനൂരിൽ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടത്തിയിരുന്നത്. എന്നാൽ തിരൂരങ്ങാടിയിൽ മത്സരിക്കാനുള്ള താത്പര്യമാണ് രണ്ടത്താണി അറിയിച്ചത്. എന്നാൽ തിരൂരങ്ങാടി സിപിഐയുടെ സീറ്റാണ്. സിപിഐ അവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച് സിപിഐയുമായി സിപിഎം ചർച്ച നടത്തും. ആ സീറ്റ് സിപിഐ വിട്ടുകൊടുത്താൽ അബ്ദുറ​ഹ്മാൻ രണ്ടത്താണിക്ക് അവിടെ മത്സരിക്കാം. അഥവാ സിപിഐ വഴങ്ങിയില്ലെങ്കിൽ വള്ളിക്കുന്ന് സീറ്റിലായിരിക്കും രണ്ടത്താണി മത്സരിക്കുക. താനൂരിൽ മുസ്തഫ വടശ്ശേരിയായിരിക്കും സ്ഥാനാർത്ഥി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തൃക്കരിപ്പൂരിന് സന്ദീപ് വാര്യരെ വേണ്ട', ശക്തമായി എതിർക്കും; കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഡിസിസി പ്രസിഡന്റ്
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ തര്‍ക്കമില്ല, ഓരോ സ്ഥലത്തും കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ ഒന്നിൽ കൂടുതൽ; രമേശ് ചെന്നിത്തല