സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ തര്‍ക്കമില്ല, ഓരോ സ്ഥലത്തും കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ ഒന്നിൽ കൂടുതൽ; രമേശ് ചെന്നിത്തല

Published : Mar 18, 2026, 04:50 PM ISTUpdated : Mar 18, 2026, 05:03 PM IST
ramesh chennithala road show

Synopsis

കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല. ഒരോ സ്ഥലത്തും കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ ഒന്നിൽ കൂടുതലാണെന്നും ബാക്കി മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആലപ്പുഴ: കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല. ഒരോ സ്ഥലത്തും കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ ഒന്നിൽ കൂടുതലാണെന്നും ബാക്കി മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹരിപ്പാട് ജനവിധി തേടുന്ന രമേശ് ചെന്നിത്തല പല്ലന മുതൽ വലിയഴിക്കൽ വരെ നടത്തുന്ന തീരദേശ റോഡ് ഷോയ്ക്ക് എത്തിയപ്പോഴായിരുന്നു പ്രതികരണം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ എവിടെയും തർക്കങ്ങളില്ല. ഹരിപ്പാട് എന്‍റെ ഹൃദയത്തിൽ ആണ്. അവരുടെ ഹൃദയത്തിൽ ഞാനും ഉണ്ട്. സമയക്കുറവ് മാത്രം വെല്ലുവിളിയാണ്. ഇത്ര പെട്ടന്നുള്ള തീയതിയാകുമെന്ന് പ്രതീക്ഷിച്ചില്ല. വലിയ ദൗത്യമാണ് മുന്നിലുള്ളത്. ഇത്തവണ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലപ്പുറത്ത് എൽഡിഎഫ് സീറ്റുകളിൽ മാറ്റം; മന്ത്രി അബ്​ദുറഹ്മാൻ താനൂരിൽ നിന്ന് മാറും; രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
'തൃക്കരിപ്പൂരിന് സന്ദീപ് വാര്യരെ വേണ്ട', ശക്തമായി എതിർക്കും; കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഡിസിസി പ്രസിഡന്റ്