
പട്ടാമ്പി: യുഡിഎഫ് ഭരിക്കുന്ന പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കയ്യാങ്കളി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ അവഗണിക്കുന്നു എന്നാരോപിച്ചായിരുന്നു ബഹളം. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ഭരണസമിതി യോഗത്തിലാണ് ബഹളവും കയ്യങ്കാളിയും ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്ന കർഷകസഭയിൽ പ്രോട്ടോകോൾ ലംഘിക്കുകയും ഇടതുപക്ഷത്തെ പഞ്ചായത്ത് പ്രസിഡന്റുമാരെ അവഹേളിച്ചു എന്നുമാണ് ആരോപണം.
അജണ്ടക്ക് ശേഷം ചർച്ച നടത്താമെന്ന ഭരണസമിതിയുടെ ആവശ്യം കേൾക്കാതെ പ്രതിപക്ഷത്തെ പ്രസിഡന്റുമാർ യോഗത്തിൽ നിന്നിറങ്ങിപ്പോയി. കാലങ്ങളായി ഇടതുപക്ഷത്തെ ജനപ്രതിനിധികളോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അവഗണന കാണിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നു.
ബസിൽ നിന്ന് രണ്ടര വയസുകാരിയുടെ സ്വർണ പാദസരം കവരാൻ ശ്രമം: തമിഴ്നാട് സ്വദേശിയായ യുവതി പിടിയിൽ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam